കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധ; കോട്ടയത്ത്‌ അവശനിലയിലായിരുന്ന പശു ചത്തു ;ജില്ലയിൽ മാത്രം 257 പശുക്കൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു; മൂന്ന് പശുക്കൾ ചത്തു

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്ത്‌ കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്. ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്നാമത്തെ പശുവാണ്ചാകുന്നത്. കെഎസ് കാലിത്തീറ്റ ഉപയോഗിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ് അവശനിലയിലായിരുന്നു. കോട്ടയത്ത് മാത്രം 257 പശുക്കൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. സർക്കാർ കണക്കനുസരിച്ച് കോട്ടയം ജില്ലയിൽ മാത്രം 250 ഓളം പശുക്കൾക്ക് ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്. കെ എസ് കമ്പനി പുറത്തിറക്കിയ ഒരു ബാച്ച്  കാലിത്തീറ്റയാണ് വിഷബാധയ്ക്ക് കാരണമെന്ന അനുമാനത്തിലാണ് കര്‍ഷകരും മൃഗസംരക്ഷണ വകുപ്പും. പാൽ സൊസൈറ്റികൾ വഴി തീറ്റ വാങ്ങിയ കർഷകർക്ക് […]