സഞ്ജുവും ചിത്രയും മതി…! ശ്രീധരൻ വേണ്ടേ വേണ്ട ; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഐക്കൺ സ്ഥാനത്ത് നിന്നും ശ്രീധരനെ മാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഐക്കൺ സ്ഥാനത്ത് നിന്ന് ഇ.ശ്രീധരനെ നീക്കി. ഇ.ശ്രീധരൻ ബി.ജെ.പിയിൽ അംഗത്വമെടുത്തതോടെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദേശപ്രകാരം ശ്രീധരന്റെ ചിത്രം പോസ്റ്ററുകളിൽ നിന്നും നീക്കം ചെയ്തത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കൺ ആയിരുന്നു ഇ.ശ്രീധരൻ. നിയമസഭാ തിരഞ്ഞെടുപ്പിലും ഇദ്ദേഹത്തെ ഐക്കണാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ബിജെപിയിൽ അംഗമായതോടെ ഇ.ശ്രീധരന് രാഷ്ട്രീയ നിഷ്പക്ഷതയില്ലാതായെന്നും അതിനാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പോസ്റ്ററുകളിൽ നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ നൽകിയ നിർദേശം. ഇ.ശ്രീധരനും കെ.എസ്.ചിത്രയും ആയിരുന്നു 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ […]