കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന സംഭവം; പതിനാലാം വാർഡിലെ ശുചുമുറിയിൽ കുളിക്കാനായി പോയ രോഗിയുടെ ബന്ധുവിനെ കാണാനില്ലെന്ന് പരാതി

Spread the love

കോട്ടയം;മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നതിന് പിന്നാലെ സ്ത്രീയെ കാണാനില്ലെന്ന് പരാതി

തലയോലപ്പറമ്പ് സ്വദേശിയായ സ്ത്രീയെയാണ് കാണാനില്ലെന്ന പരാതി വന്നിരിക്കുന്നത്.

തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെയാണ് കാണാതായതായി ഭർത്താവ് വിശ്രുതൻ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനാലാം വാർഡിലെ ശുചുമുറിയിൽ കുളിക്കാനായി ബിന്ദു പോയതായി ഭർത്താവിന് വിവരമുണ്ട്.

ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിത്സയിലാണ്.

മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയത്.
അതേസമയം ഇടിഞ്ഞു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കി വരുന്നതേയുള്ളു.