കലാഭവൻ മണിയുടെ സഹോദരൻ സുഖം പ്രാപിച്ചു : ആരെയും കുറ്റപ്പെടുത്താതെ രാമകൃഷ്ണന്റെ മൊഴി ; ആത്മഹത്യയ്ക്ക് ശ്രമിച്ചത് അക്കാദമിയുടെ മത്സരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ മനംനൊന്താണെന്ന് രാമകൃഷ്ണൻ
സ്വന്തം ലേഖകൻ തൃശൂർ : ആത്മഹത്യയ്ക്ക് ശ്രമിച്ച കലാഭവൻ മണിയുടെ സഹോദരൻ സുഖംപ്രാപിക്കുന്നു.സംഗീതനാടക അക്കാഡമിയുടെ അവഗണനയിൽ മനംനൊന്താണ് ഡോ.ആർ.എൽ.വി രാമകൃഷ്ണൻ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ആരെയും കുറ്റപ്പെടുത്താതെയാണ് രാമകൃഷ്ണൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. അക്കാദമിയുടെ മോഹിനിയാട്ട മത്സരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ മനോവിഷമത്താലാണ് ഉറക്കഗുളിക കഴിച്ചതെന്ന് രാമകൃഷ്ണൻ പൊലീസിന് നൽകിയ മൊഴിയിലുണ്ട്. എന്നാൽ രാമകൃഷ്ണനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നതിനെക്കുറിച്ച് സൂചനയില്ല. ഈ സാഹചര്യത്തിൽ ഇത് സംബന്ധിച്ച് കേസെടുക്കില്ലെന്ന് പൊലീസ് പറഞ്ഞു. അതിനാൽ രാമകൃഷ്ണൻ എഴുതിയതെന്ന് പറയപ്പെടുന്ന കത്തും പൊലീസ് പരിശോധിക്കില്ല. […]