ഓടുന്ന ട്രെയിനിൽ തീയിട്ട സംഭവം: അക്രമിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്; ഇതര സംസ്ഥാന തൊഴിലാളിയെന്ന് സൂചന..! നിർണായകമായത് മുഖ്യസാക്ഷി റാസിഖ് നൽകിയ മൊഴി; പ്രതിയുടേതെന്ന് കരുതുന്ന ബാഗിൽ നിന്ന് കിട്ടിയ മൊബൈൽ ഫോൺ അവസാനം ഉപയോഗിച്ചത് മാര്‍ച്ച് 30ന്

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് ട്രെയിന്‍ ആക്രമണക്കേസിലെ അക്രമിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്. മുഖ്യസാക്ഷിയായ റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്. പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്ന സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം പ്രതിയുടേതെന്ന് കരുതുന്ന ബാഗില്‍ നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ പോലീസ് പരിശോധിച്ചു . ഐഎംഇഐ നമ്പര്‍ പരിശോധിച്ച പൊലീസ്, ആ ഫോണ്‍ അവസാനം ഉപയോഗിച്ചത് മാര്‍ച്ച് 30നാണ് കണ്ടെത്തി. ഫോണിലെ മറ്റ് വിവരങ്ങളും കോള്‍ വിശദാംശങ്ങളും സൈബര്‍ പൊലീസ് പരിശോധിക്കുകയാണ്. പ്രതിയുടേതെന്ന് കരുതുന്ന ഒരു […]