അടി പൊരിഞ്ഞടി…! കോട്ടയം മാന്നാനം കെ. ഇ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി; ആർട്സ് ഡേയ്ക്കിടെയാണ് വിദ്യാർത്ഥികൾ തമ്മിലടിച്ചത് ; ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന്

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം മാന്നാനം കെ. ഇ കോളേജിൽ ആർട്സ്ഡേ യ്ക്കിടെ കൂട്ടയടി. വിദ്യാർത്ഥികൾ തമ്മിലടിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ് . അടി തടയാൻ അധ്യാപകരും കോളേജ് മാനേജ്മെന്റിലെ വൈദികരും അടക്കം ശ്രമിച്ചെങ്കിലും സാധിക്കുന്നില്ലെന്നതും വീഡിയോയിൽ വ്യക്തമാണ്. കലാപരിപാടികൾ ആഘോഷമാക്കേണ്ട വേദിയാണ് ഒടുവിൽ കൂട്ടത്തല്ലിൽ കലാശിച്ചത്. അടിക്കിടെ വിദ്യാർത്ഥികൾ ആരോ പകർത്തിയ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.