ഒന്നേകാൽ മണിക്കൂർകൊണ്ട് വേമ്പനാട് കായലിന്റെ ഹൃദയം കീഴടക്കി 11കാരി; കൈകളിൽ വിലങ്ങ് അണിഞ്ഞ് കൊച്ചുമിടുക്കി നീന്തിയത് മൂന്നര കിലോമീറ്റർ

വൈക്കം:കൈകൾ വിലങ്ങിട്ട് ബന്ധിച്ച് വേമ്പനാട് കായൽ പരപ്പിലൂടെ നീന്തി തുടിച്ച പതിനൊന്നുകാരിയെ ആരവങ്ങളോടെയാണ് നാട് വരവേറ്റത് . കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയും നീന്തൽ പരിശീലകനായ ബിജു തങ്കപ്പന്റേയും പാരപ്പെട്ടി പഞ്ചായത്ത് അംഗം ശ്രീകലയുടേയും മകൾ ലയ ബി.നായരാണ് വേമ്പനാട് കായലിനെ നീന്തി കീഴടക്കിയത്. ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ചിലേക്കാണ് ഈ കൊച്ചുമിടുക്കി നീന്തിക്കയറിയത്.ഇന്ന് രാവിലെ 8.30 ന് അരൂർ എം എൽ എ ദലിമ ജോജോയാണ് ലയയുടെ കൈകളിൽ […]