കോട്ടയം ജനറൽ ആശുപത്രിയിലെ പാലിയേറ്റിവ് കെയര്‍ വിഭാഗത്തിന് പുതിയ വാഹനം; തോമസ് ചാഴികാടന്‍ എംപി ഫ്ലാഗ് ഓഫ് ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയുടെ പാലിയേറ്റിവ് കെയര്‍ വിഭാഗത്തിന്റെ പുതിയ വാഹനം തോമസ് ചാഴികാടന്‍ എംപി ഫ്‌ലാഗ് ഓഫ് ചെയ്തു. കിടപ്പു രോഗികളുടെ വീടുകളിലെത്തി പരിചരണം നല്‍കുന്നതിനു വേണ്ടിയാണ് വാഹനം. നിലവിലുണ്ടായിരുന്ന വാഹനം കാലപ്പഴക്കം മൂലം തുടര്‍ച്ചയായി കേടാകുന്ന അവസ്ഥയിലായിരുന്നു. എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് കോട്ടയം എന്‍ജെടി ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചു വാഹനം വാങ്ങി നല്‍കിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷധാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, […]

കോട്ടയം ജനറൽ ആശുപത്രിയിലെ നവീകരിച്ച ഒ.പി,അത്യാഹിത വിഭാഗങ്ങൾ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു

തേർഡ് ഐ ബ്യൂറോ കോട്ടയം : ജില്ലാ ജനറൽ ആശുപത്രിയിൽ കോവിഡ് രോഗികൾക്കു മാത്രമായി ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കോട്ടയം ജനറൽ ആശുപത്രിയിൽ നവീകരിച്ച ഔട്ട് പേഷ്യന്റ് അത്യാഹിത വിഭാഗങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി. രണ്ടു യൂണിറ്റുകളണ് അടിയന്തിരമായി സ്ഥാപിക്കുക. വിപുല ചികിത്സാ സംവിധാനങ്ങളോടെ രോഗീസൗഹൃദ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതുകൊണ്ട് സർക്കാർ ആശുപത്രികളിൽ ജനങ്ങളുടെ വിശ്വാസം വർധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ ആശുപത്രികളിലും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് […]

കോട്ടയം ജനറൽ ആശുപത്രിയിൽ 4.8 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നാളെ

സ്വന്തം ലേഖകൻ കോട്ടയം : ജനറൽ ആശുപത്രിയിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 2.5 കോടി രൂപ ചിലവഴിച്ച് ആധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ച ഔട്ട് പേഷ്യന്റ് അത്യാഹിത വിഭാഗങ്ങളുടെയും ജില്ലാ പഞ്ചായത്ത് 2.3 കോടി ചിലവിട്ട് സ്ഥാപിച്ച ഡിജിറ്റൽ മാമോഗ്രാഫി യൂണിന്റെയും ഔപചാരിക ഉദ്ഘാടനം നാളെ നടക്കും. രാവിലെ 11ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ വീഡിയോ കോൺഫറൻസ് വഴി ഔട്ട് പേഷ്യന്റ്അത്യാഹിത വിഭാഗങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ഇതോടനുബന്ധിച്ച് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഡിജിറ്റൽ മാമോഗ്രാഫി യൂണിറ്റ് ഉദ്ഘാടനം ചെയ്യും. […]