ബ്ലേഡ് കൊണ്ട് മാറിനു താഴെയും തലയിലും മുറിവുണ്ടാക്കി മരണം ഉറപ്പിച്ചു; രാത്രി മുഴുവന്‍ മൃതദേഹത്തിന് കാവലിരുന്നു:പ്രതിയുടെ വെളിപ്പെടുത്തൽ; യുവതിയുടെ ഫോണുമായി യുവാവിനെ പിടികൂടിയിട്ടും പോലീസ് വിട്ടയച്ച നടപടി ഗുരുതര വീഴ്ച;അപസ്മാരരോഗിയായ യുവതിയെ മല്‍പ്പിടിത്തത്തിനിടെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
സ്വന്തം ലേഖകൻ കൊല്ലം:ആളൊഴിഞ്ഞ റയില്‍വെ ക്വാര്‍ട്ടേഴ്സിലെത്തിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി നാസു വെളിപ്പെടുത്തിയ കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നത്.ബ്ലേഡ് കൊണ്ട് മാറിനു താഴെയും തലയിലും മുറിവുണ്ടാക്കി മരണം ഉറപ്പിച്ചു, രാത്രി മുഴുവന്‍ മൃതദേഹത്തിന് കാവലിരുന്നു, പുറത്തുപോയി ബ്ലേഡുമായി തിരിച്ചെത്തിയാണ് യുവതിയുടെ മാറിനു താഴെയും […]