ചൂതാട്ട കേന്ദ്രങ്ങളിൽ വിലസി നടന്നു; ഗോവൻ കാസിനോകളിൽ കളിച്ചു കളഞ്ഞത് 50 കോടിയലധികം; ഓഹരി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ദമ്പതികളുടെ ജീവിതം സിനിമാക്കഥകളെ വെല്ലുന്ന തരം .അറസ്റ്റിലായത് തൃക്കാക്കര സ്വദേശികളായ എബിൻ വർഗീസും ഭാര്യ ശ്രീരഞ്ജിനിയും
സ്വന്തം ലേഖകൻ കാക്കനാട്: സിനിമാക്കഥകളെ വെല്ലുന്ന ആഡംബര ജീവിതമാണ് ഓഹരി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ദമ്പതികളുടേതെന്ന് പൊലീസ്.ഗോവൻ കാസനോവകളിൽ ചൂതാട്ടം, വിവിധ രാജ്യങ്ങളിൽ ചുറ്റിക്കറങ്ങൽ, ആഡംബരകാറുകളും ഫ്ലാറ്റുകളും സൂപ്പർമാർക്കറ്റുകളും മുതൽ ക്രിക്കറ്റ് ക്ലബ് വരെ സ്വന്തമാക്കി. തൃക്കാക്കര ക്ഷേത്രത്തിനു സമീപം എസ് എഫ് എസ് ഗ്രാൻഡ് വില്ലയിൽ താമസിക്കുന്ന എബിൻ വർഗീസും ഭാര്യ ശ്രീരഞ്ജിനിയുമാണ് അറസ്റ്റിലായത്’ ഇതിനോടകം 119 പേരാണ് പരാതിയുമായി എത്തിയത്. പോലീസിന് ലഭിച്ച തെളിവുകൾ പ്രകാരം 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണക്കാക്കിയിരിക്കുന്നത്. 2013 ൽ […]