ബ്രഹ്മപുരം തീപിടുത്തം..!കൊച്ചി കോർപ്പറേഷനിൽ വൻ സംഘർഷം..! യുഡിഎഫ് കൗൺസിലർക്ക് പരിക്കേറ്റു; മേയറെ തടയാൻ ശ്രമിച്ച് പ്രതിപക്ഷ കൗൺസിലർമാർ
സ്വന്തം ലേഖകൻ കൊച്ചി : കൊച്ചി കോർപ്പറേഷനിൽ സംഘർഷം. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടയാണ് സംഘർഷം ഉണ്ടായത്. അടിയന്തര കൗൺസിൽ യോഗത്തിന് മുമ്പായിരുന്നു കൊച്ചി കോർപ്പറേഷന് മുന്നിൽ സംഘർഷം നടന്നത്. കൊച്ചി മേയറെ തടയാനെത്തിയ യു.ഡി.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തി വീശി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ പൊലീസ് കയ്യേറ്റം ചെയ്തു. പൊലീസ് ഗേറ്റ് പൂട്ടിയതാണ് ഉന്തും തള്ളിലേക്ക് നയിച്ചത്. എന്നാല്‍ കോര്‍പറേഷന്‍ ഓഫിസിന്‍റെ ഗേറ്റ് തുറന്നതോടെ സി.പി.എം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ […]