video
play-sharp-fill

മിലിട്ടറി ഇന്റലിജൻസ് സുപ്രീം കോടതിയിലേക്കെന്ന് സൂചന, സൈനികനെ കൈവച്ച പൊലീസുകാർ പെടാപ്പാട് പെടും;വരാൻ പോകുന്നത് കേരളം പൊലീസിന് എക്കാലവും സംഭവിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ മാനക്കേട്.അങ്കലാപ്പിൽ സേനയിലെ ഉന്നത ഉദ്യോഗസ്ഥർ…

ജനമൈത്രി പോലീസ് സ്റ്റേഷൻ…ഇങ്ങനെ എഴുതിയ വലിയ ബോർഡ് കേരളത്തിലെ ഒട്ടു മിക്ക പോലീസ് സ്റ്റേഷനുകളിലും തൂക്കിയിട്ടുണ്ട്,എന്നാൽ ഈ ബോർഡ് കണ്ട് കയറിച്ചെല്ലാൻ ഒരു സാധാരണക്കാരൻ ഇന്ന് രണ്ടുവട്ടം ആലോചിക്കും. ഏതെങ്കിലും കേസിൽ ഉൾപ്പെട്ട് സ്റ്റേഷനിലെത്തിയാൽ പൊലീസിന്റെ കൈക്കരുത്തറിയാതെ പുറത്തുവന്നാൽ ഭാഗ്യമെന്ന് കരുതിയാൽമതി. എല്ലാ സ്റ്റേഷനും എല്ലാ പൊലീസുകാരും ഇത്തരക്കാരാണെന്ന് ഇതിനർത്ഥമില്ല. പക്ഷെ ഒരുവിഭാഗം പൊലീസുകാരെങ്കിലും കാട്ടാളന്മാരെപ്പോലെയോ അതിനുമപ്പുറമോ കുഴപ്പക്കാരായി മാറിയിരിക്കുന്നു. ഒരു കേസിലുംപെടാത്ത ഒരു സൈനികനും സഹോദരനും കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽനിന്ന് ഏറ്റുവാങ്ങിയ അതിക്രൂരമായ മർദ്ദനം ഇതിൽ ഒടുവിലത്തെ സംഭവമാണ്. സംസ്ഥാനത്ത് മാത്രമല്ല, […]

അല്ല കിളികൊല്ലൂരിലെ അനീഷ് എസ്.ഐ നിങ്ങളീ പറയുന്നതെന്ത് ലോജിക്കാണ്.ഞങ്ങൾ എണ്ണിയെണ്ണി പറയട്ടെ തന്റെ ഓരോരോ ലീലാവിലാസങ്ങൾ?തേർഡ് ഐ ന്യൂസ് എക്സ്ക്ലൂസിവ്…

പോലീസുകാർ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷകരാകണം…ഇതൊരു പൊതു തത്വമാണ്,നാട്ടുനടപ്പും.കസ്റ്റഡി മർദ്ദനവും,കസ്റ്റഡി മരണവുമൊന്നും കേരളാ പൊലീസിന് പുത്തരിയല്ല.കാക്കിയിട്ട ക്രിമിനലുകൾ കാട്ടുന്ന ആഭാസത്തരം സേനയ്ക്കാകെ ബാധ്യതയാകുമ്പോഴാണ് ഒരു സൈനികനേയും അയാളുടെ അനുജനെയും അടിച്ച് ഇഞ്ചപ്പരുവമാക്കിയ വിശുദ്ധൻ എസ്.ഐ അനീഷിന്റെ കുമ്പസാരം.കൊല്ലത്തെ വിവിധ സ്റ്റേഷനുകളിൽ ചുരുങ്ങിയ കാലം കൊണ്ടു തന്നെ അനീഷ് പേരു ദോഷം ഏറെയുണ്ടാക്കി. ഇയാൾ എസ് ഡി പി ഐക്കാരനാണെന്ന വാദവും സജീവമാണ്.തന്റെ പോലീസ് ബുദ്ധിയിൽ വീഴാത്ത ഉദ്യോഗസ്ഥരാണ് തനിക്കെതിരെയുള്ള അന്വേഷണത്തിന് വരിക എന്ന് തലയിൽ ഇതുവരെ വെളിച്ചമുദിച്ചിട്ടില്ലാത്ത,കാക്കിയിട്ടാൽ എന്ത് തെമ്മാടിത്തരവും കാട്ടാമെന്ന ധാരണയുള്ള ഈ […]

പൊലീസിന്റെ ക്രൂര മർദനം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് പൊലീസ് കേന്ദ്രങ്ങളിൽ നിന്നുതന്നെ.ഈ ദൃശ്യങ്ങളിൽ കിളികൊല്ലൂർ സ്റ്റേഷനിൽ നടന്ന പൊലീസ് ക്രൂരതയാണ് മറനീക്കി പുറത്തുവരുന്നത്. പൊലീസ് സ്റ്റേഷൻ ആക്രമിച്ചുവെന്ന കേസ് കെട്ടിച്ചമച്ചാണ് സൈനികനായ വിഷ്ണുവിനെയും സഹോദരൻ വിഘ്‌നേഷിനെയും അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തത്.

സൈനികനെ മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ കൈ വീശി ആദ്യം അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങളിൽ കിളികൊല്ലൂർ സ്റ്റേഷനിൽ നടന്ന പൊലീസ് ക്രൂരതയാണ് മറനീക്കി പുറത്തുവരുന്നത്. പൊലീസ് സ്റ്റേഷൻ ആക്രമിച്ചുവെന്ന കേസ് കെട്ടിച്ചമച്ചാണ് സൈനികനായ വിഷ്ണുവിനെയും സഹോദരൻ വിഘ്‌നേഷിനെയും അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തത്. സ്റ്റേഷനിലെ തര്‍ക്കത്തിനിടെ മഫ്തിയിലുണ്ടായിരുന്ന എ.എസ്.ഐ പ്രകാശ് ചന്ദ്രന്‍ ആണ് ആദ്യം സൈനികന്‍ വിഷ്ണുവിന്റെ മുഖത്ത് അടിക്കുന്നത്. ഇക്കാര്യം പൊലീസ് തന്നെ പുറത്തുവിട്ട സി സി ടി വി ദൃശ്യങ്ങളില്‍ കാണാം. കിളികൊല്ലൂര്‍ പൊലീസ് മര്‍ദനത്തിന്റെയടക്കം പശ്ചാത്തലത്തില്‍ സംസ്ഥാന ആഭ്യന്തര […]

സൈനികനേയും സഹോദരനേയും തല്ലിച്ചതച്ചെന്ന് കണ്ടെത്തല്‍; പൊലീസിന്റെ തിരക്കഥ ജയിലില്‍ കിടത്തിയത് 12 ദിവസംജാമ്യത്തിൽ ഇറങ്ങിയ ഇരുവരും മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ പൊലീസുണ്ടാക്കിയ നാടകമാണ് നിരപരാധികളെ കുടുക്കിയതെന്ന് തെളിഞ്ഞു…

കിളികൊല്ലൂർ പൊലീസ് സ്റ്റേറ്റേഷനിൽ സൈനികനും സഹോദരനും ചേർന്ന് അക്രമണം നടത്തിയെന്ന കേസിൽ വഴിത്തിരിവ്.സൈനികനേയും സഹോദരനെയും ക്രൂര മർദനത്തിന് ഇരയാക്കിയതായി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. കള്ളക്കേസ് ഉണ്ടാക്കി ഇരുവരെയും ജയിലിൽഅടയ്ക്കുകയായിരുന്നു. എസ്ഐയുടെ നേതൃത്വത്തിൽ ക്രൂരമായ മർദ്ധനമാണ് നടന്നത്.കേസിനെ തുടർന്ന് സൈനികനായ വിഷ്ണുവിൻ്റെ വിവാഹവും മുടങ്ങിയിരുന്നു. സൈനികനായ വിഷ്ണു വിവാഹത്തിനായി നാട്ടിലെത്തിയ സമയത്താണ് കിളികൊല്ലൂർ പൊലീസിന്റെ ക്രൂരത അരങ്ങേറിയത്. എംഡിഎംഎയുമായി നാലുപേർ പിടിയിലായ സംഭവത്തിൽ ഒരാൾക്ക് ജാമ്യം എടുക്കാനായാണ് സൈനികൻ്റെ സഹോദരൻ വിഘ്നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്നേഷ് ജാമ്യം നിൽക്കാൻ തയ്യാറായില്ല. […]