video
play-sharp-fill

മുരളിയുടേത് ഉള്‍പ്പടെ ആരുടെയും പ്രതിമ നിര്‍മിക്കേണ്ട; വിവാദം മതിയാക്കാം; സംഗീത നാടക അക്കാദമി

സ്വന്തം ലേഖകൻ തൃശൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ നടന്‍ മുരളിയുടേത് ഉള്‍പ്പടെ ആരുടെയും പ്രതിമ നിര്‍മിക്കേണ്ടെന്ന തീരുമാനത്തില്‍ സംസ്ഥാന സംഗീത നാടക അക്കാദമി. നിലവില്‍ മുരളിയുടെ രണ്ട് കരിങ്കല്‍പ്രതിമ അക്കാദമി വളപ്പിലുണ്ട്.ആദ്യശില്പത്തിനുതന്നെ മുരളിയുമായി രൂപസാമ്യമില്ലാത്തതിനാല്‍ അതേ ശില്പിയെക്കൊണ്ടുതന്നെ രണ്ടാമതൊന്നുകൂടി നിര്‍മിക്കാന്‍ ഏല്‍പ്പിച്ചു. എന്നാല്‍ ഈ ശില്‍പത്തിനും മുരളിയുമായി രൂപസാദൃശ്യമില്ലായിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയതോതിലുള്ള വിമര്‍ശനങ്ങൾക്കാണ് വഴി വെച്ചത്. നടന്‍ മുരളിയുടെ പ്രതിമ സ്ഥാപിച്ചാല്‍ എല്ലാവരുടെയും വേണമെന്ന ആവശ്യം ഉയരും. മുന്‍ അധ്യക്ഷന്മാരുടെ പ്രതിമ സ്ഥാപിക്കാന്‍ തുടങ്ങിയാല്‍ അതിനേ നേരമുണ്ടാകൂവെന്നും അക്കാദമി വിലയിരുത്തി. അങ്ങനെ വന്നാല്‍ കെ.ടി. മുഹമ്മദ്, […]