മാധ്യമ ശ്രദ്ധ നേടാൻ മൂക്കിൽ പഞ്ഞി വച്ച് ശവപ്പെട്ടിയിൽ കിടന്നും സമരം.! കേരളാ കോൺഗ്രസുകാരുടെ തമ്മിലടിയിലെ സമരമുറകൾ ഇങ്ങനെ
സ്വന്തം ലേഖകൻ തിരുവനന്തപുരം : പത്ര-ദൃശ്യമാധ്യമങ്ങളിൽ തിളങ്ങി നിൽക്കാൻ പുത്തൻ സമരമുറകളാണ് ഇപ്പോൾ അരങ്ങേറുന്നത്. മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നതിനായി മൂക്കിൽ പഞ്ഞിയുംവച്ച് ശവപ്പെട്ടിയിൽ കിടന്നുള്ള ‘സമരാഭാസമുറകൾ’ കണ്ട് ഇനിയും എന്തൊക്കെ കാണേണ്ടി വരുമെന്ന് ആലോചിച്ച് തലയിൽ കൈവച്ച് പോവുകയാണ് പൊതുജനങ്ങൾ. പണ്ടൊക്കെ കളക്ടറേറ്റിന് മുന്നിലോ പോസ്റ്റ് ഓഫീസിന് മുന്നിലോ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചുള്ള സമരമുറയായിരുന്നു മിക്ക രാഷ്ടീയ പാർട്ടികളുടെ അണികൾ നടത്തി വന്നിരുന്നത്. എന്നാൽ ഈ സമരമുറകൾക്കൊന്നും കാര്യമായ ശ്രദ്ധയുടെ പരിഗണനയും കിട്ടാതെ വന്നതോടെയാണ് കൗതുകകരമായ സമരമുറകൾ പല പാർട്ടികളും സ്വീകരിച്ച് തുടങ്ങിയത്. എന്നാൽ സമരകാര്യങ്ങളിൽ […]