video
play-sharp-fill

ലൈഫ് പദ്ധതിയിൽ പേര് ഉൾപ്പെടുത്തിയില്ല; പഞ്ചായത്ത് ഓഫീസിന് തീയിട്ടു; ഫയലുകളും കംപ്യൂട്ടറും കത്തിനശിച്ചു; അക്രമി പിടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം: കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിന് തീയിട്ട് മധ്യവയസ്കൻ. ലൈഫ് പദ്ധതിയിൽ പേര് ഉൾപ്പെടുത്താത്തതിനെ തുടർന്നായിരുന്നു ഇയാളുടെ പരാക്രമം. തീയിട്ടതിനെ തുടർന്ന് ഓഫീസിലെ ഫയലുകളും കംപ്യൂട്ടറും കത്തിനശിച്ചു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫയർഫോഴ്സ് ഉൾപ്പടെ സ്ഥലത്തെത്തി. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം. കന്നാസിൽ പെട്രോളുമായി എത്തിയ മുജീബ് റഹ്മാൻ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. വീടുവയ്ക്കാനുള്ള അപേക്ഷയുമായി പലതവണ പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങിയെന്നും എന്നാൽ അനുകൂല നടപടി ഉണ്ടായില്ലെന്നും ആരോപിച്ചാണ് പെട്രോൾ ഒഴിച്ച് ഫയലിന് തീയിട്ടത്. ഫയലുകൾക്ക് തീപിടിച്ച് […]