വിധവയായ വീട്ടമ്മയുടെ പെട്ടിക്കട സാമൂഹ്യവിരുദ്ധർ തീയിട്ടു നശിപ്പിച്ചു; 25,000 രൂപയോളം നഷ്ടം സംഭവിച്ചതായി വീട്ടമ്മ; ആകെയുള്ള വരുമാനം നിലച്ചതോടെ പ്രതിസന്ധിയിലായി കുടുംബം
സ്വന്തം ലേഖകൻ കായംകുളം: വിധവയായ വീട്ടമ്മയുടെ പെട്ടിക്കട സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചു. കായംകുളം ചേരാവള്ളിയിലാണ് സംഭവം. ചേരാവള്ളി സനൽ ഭവനത്തിൽ രോഹിണിയുടെ വഴിയോരത്ത് പ്രവർത്തിച്ചിരുന്ന പെട്ടിക്കടയും അനുബന്ധ സാധനങ്ങളുമാണ് നശിപ്പിച്ചത്. 25,000 രൂപയോളം നഷ്ടമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. […]