ആലപ്പുഴയിൽ അനധികൃതമായി നിര്‍മ്മിച്ച കാപികോ റിസോര്‍ട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ചു നീക്കാൻ സുപ്രീംകോടതി..! പൂര്‍ണമായി പൊളിച്ചുമാറ്റിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി..! റിപ്പോർട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കണം
സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ആലപ്പുഴയിൽ അനധികൃതമായി നിര്‍മ്മിച്ച കാപികോ റിസോര്‍ട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ചു നീക്കാൻ സുപ്രീംകോടതി. പൂര്‍ണമായി പൊളിച്ചുമാറ്റിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ആലപ്പുഴ പാണാവള്ളിയില്‍ തീരദേശനിയമം ലംഘിച്ച് പണിത കാപികോ റിസോർട്ടിന്‍റെ 11 ഏക്കറിലെ 54 കോട്ടേജുകളാണ് പൊളിക്കാൻ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. വിധി പുറപ്പെടുവിച്ച് രണ്ട് വർഷത്തിന് ശേഷമാണ് റിസോർട്ട് പൊളിച്ചുനീക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചത്. കോവിഡ് വ്യാപന സാഹചര്യത്തിൽ പൊളിക്കൽ നടപടി […]