ആറ് കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ; കൂടെയുണ്ടായിരുന്ന അസം സ്വദേശി ഓടി രക്ഷപ്പെട്ടു
സ്വന്തം ലേഖകൻ തൃശൂർ: ചാലക്കുടിയിൽ 6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ. കൂടെയുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളി ഓടി രക്ഷപ്പെട്ടു. ആമ്പല്ലൂർ സ്വദേശി തയ്യിൽ വീട്ടിൽ അനൂപ് ആണ് പിടിയിലായത്. അസം സ്വദേശി മുനീറുൾ ഇസ്ലാം ആണ് ഓടി രക്ഷപ്പെട്ടത്. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. പടിഞ്ഞാറെ ചാലക്കുടിയിൽ അമ്പലനടയിൽ അന്യ സംസ്ഥാന തൊഴിലാളി താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്. പിടിയിലായ അനൂപ് പുതുക്കാട് വരന്തരപ്പിള്ളി സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. തൃശൂർ റൂറൽ പൊലീസ് മേധാവി ഐശ്വര്യ […]