ഒരുപക്ഷേ ഇതായിരിക്കാം കേരളത്തിലെ ഏറ്റവും അച്ചടക്കമുള്ള കള്ളുഷാപ്പ്…എത്രയോ മദ്യപർ ഇടിവാങ്ങിയ മുറിയിലിരുന്ന് കള്ള് കുടിക്കണോ?നേരെ നെടുങ്കണ്ടം കമ്പംമേടിന് വിട്ടോളൂ;അവിടുത്തെ പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം ഇപ്പോൾ കള്ളുഷാപ്പാണ്.രണ്ടര പതിറ്റാണ്ടോളം പോലീസ് സ്റ്റേഷനായിരുന്ന കെട്ടിടത്തിൽ ഇരുന്ന് കള്ളടിക്കാം,ഓർമ്മകൾക്ക് ഒരു സല്യൂട്ടും നൽകി…
വേറിട്ട അനുഭവങ്ങൾ നാം മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണല്ലോ?ന്യൂജെൻ ഭാഷയിൽ പറഞ്ഞാൽ വേറെ വൈബിലിരുന്നു വേണം കഴിക്കാനും കുടിക്കാനുമൊക്കെ.അതിന് പറ്റിയൊരു സ്ഥലമുണ്ട്, കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലെ കമ്പംമേട് കള്ളുഷാപ്പ്… ഈ കള്ളുഷാപ്പിലിരുന്നു കാതോര്‍ത്താല്‍ കുപ്പികളുടെ കലപിലയ്‌ക്കു മീതേ ബൂട്ടുകളുടെ ഝടപട ശബ്‌ദം കേള്‍ക്കാം.കാര്യമെന്താണെന്നല്ലേ,ഏതാണ്ട് രണ്ടരപ്പതിറ്റാണ്ടോളം […]