video
play-sharp-fill

‘വീട്ടിലെ തേങ്ങാവെട്ടി പണിതതല്ല പാലം, മുഖ്യമന്ത്രി കാലെടുത്ത് വച്ചാലേ ഉദ്ഘാടനം ആവുകയുള്ളൂ എന്നുണ്ടോ? ജനങ്ങളുടെ വകയാണ് പാലം’; ‘നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താല്പര്യമുണ്ട്’; കമാല്‍ പാഷ

സ്വന്തം ലേഖകന്‍ കൊച്ചി: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പ്പര്യമറിയിച്ച് ഹൈക്കോടതി മുന്‍ ജസ്റ്റിസ് കമാല്‍ പാഷ. യു.ഡി.എഫ് ക്ഷണിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിക്കും. ബിജെപിയോട് താല്‍പര്യമില്ല. അവരോട് ഭരണരീതിയോടും താല്‍പര്യമില്ല. പല കാര്യങ്ങളും തുറന്നുപറയുന്നതു കൊണ്ട് എല്‍.ഡി.എഫിന് എന്നോടും താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് മത്സരിക്കാനാണ് താല്‍പര്യമെന്നും എംഎല്‍എ ആയാല്‍ ശമ്പളം വാങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുന്‍പ് വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ തുറന്നുകൊടുത്ത സംഭവത്തില്‍ പ്രതികരണവുമായി കമാല്‍ പാഷ രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു. ” മുഖ്യമന്ത്രി കാലെടുത്തു […]