play-sharp-fill

പക്വതയില്ലായ്മ കൊണ്ട് ചെയ്ത് പോയതാണ്, ഇന്ന് ആലോചിക്കുമ്പോൾ പുച്ഛം തോന്നുന്നു : സലിംകുമാറിനോട് മാപ്പ് പറഞ്ഞ് നടി ജ്യോതികൃഷ്ണ

സ്വന്തം ലേഖകൻ വർഷങ്ങൾക്ക് മുൻപ് സിനിമാ ഷൂട്ടിങ്ങ് ലൊക്കേഷനിൽ വച്ച് നടൻ സലിംകുമാറിനോട് വഴക്കിട്ടതിന് മാപ്പ് പറഞ്ഞ് ജ്യോതികൃഷ്ണ. വഴക്കുണ്ടായതിന് ശേഷം സലീമേട്ടനോട് പിന്നെ മിണ്ടിയിട്ടില്ല. അന്ന് സിനിമ കഴിഞ്ഞ് സെറ്റിൽ നിന്നും എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ സലിം കുമാർ ചേട്ടനോട് മാത്രം യാത്ര പറഞ്ഞില്ലെന്നും ജ്യോതി കൃഷ്ണ പറയുന്നു. സോറി ചലഞ്ചിന്റെ ഭാഗമായി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നടി മാപ്പു പറഞ്ഞത്. ജ്യോതികൃഷ്ണയുടെ വാക്കുകൾ നമുക്കെല്ലാം പ്രിയങ്കരനായ സലിം കുമാർ ചേട്ടനോടാണ് എനിക്ക് ആദ്യം സോറി പറയേണ്ടത്. 2013ൽ മൂന്നാം […]