നരേന്ദ്രമോദി 24 മണിക്കൂറും ജനങ്ങളെക്കുറിച്ചു ചിന്തിക്കുകയും,അഞ്ച് വർഷമായി ഒരു ദിവസം പോലും അവധിയെടുക്കാതെയും ജോലി ചെയ്യുന്നു : ജൂഹി ചൗള

  സ്വന്തം ലേഖിക മുംബൈ:പ്രധാനമന്ത്രിയെ പുകഴ്ത്തി ചലച്ചിത്ര താരം ജൂഹി ചൗള രംഗത്ത്. നരേന്ദ്രമോദി എപ്പോഴും രാജ്യത്തിന് ഗുണപ്രദമായ കാര്യങ്ങളെക്കുറിച്ച് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നതെന്ന് ജൂഹി ചൗള അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല, ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും ജൂഹി ചൗള അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. എന്നാൽ യോഗത്തിനിടെ മാധ്യമപ്രവർത്തകരിൽ ഒരാൾ ജെ.എൻ.യുവിൽ നടന്ന ആക്രമണത്തെക്കുറിച്ച് ജൂഹി ചൗളയോട് ചോദിച്ചു. മാധ്യമപ്രവർത്തകന്റെ പേരെന്താണെന്നും ഏത് നാട്ടുകാരനാണെന്നുമുള്ള മറുചോദ്യം ഉന്നയിച്ച് ജൂഹി ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു. […]