ബാഡ്മിന്റൺ മുൻ കേരള ക്യാപ്റ്റൻ ജോയൽ കുത്തേറ്റു മരിച്ചു ; സുഹൃത്ത് അറസ്റ്റിൽ
സ്വന്തം ലേഖിക അങ്കമാലി: ഷട്ടിൽ ബാഡ്മിന്റൺ മുൻ കേരള ക്യാപ്റ്റനായ പെരുമ്പാവൂർ ആയത്തുപടി ചുള്ളിയിൽ ജോസിൻറെ മകൻ ജോയൽ (22) കുത്തേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ടു ജോയലിൻറെ സുഹൃത്തും ഇടുക്കി കുളമാവ് തെക്കേക്കളത്തിങ്കൽ ഗബ്രിയേലിൻറെ മകനുമായ ഷാജു (52) വിനെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. ചമ്പന്നൂരിൽ ഷാജു വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: അങ്കമാലിയിൽ കെഎസ്ഇബി വൈദ്യുത പോസ്റ്റ് ഉണ്ടാക്കുന്ന സ്ഥാപനത്തിലെ താൽകാലിക ജീവനക്കാരനാണ് ജോയലും ഷാജുവും. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും ജോലിസബന്ധമായ വിഷയത്തെത്തുടർന്നു […]