play-sharp-fill

സത്യം കമ്പ്യൂട്ടഴ്സിലെ ടെക്കി സ്ഥാനം രാജിവച്ച് ഐ പി എസുകാരനായി ; കാന്തപുരത്തിനെതിരെ എഫ് ഐ ആര്‍ ഇട്ടപ്പോൾ കോഴിക്കോട് കമ്മീഷണര്‍ സ്ഥാനം തെറിച്ചു ; മണി ചെയിന്‍ മാഫിയയെ തര്‍ക്കാന്‍ ഇറങ്ങിയപ്പോള്‍ വയനാട് എസ് പി സ്ഥാനവും പോയി ; ജയനാഥ്‌ ഐ പി എസിനെ അടുത്ത ജേക്കബ് തോമസാക്കാനൊരുങ്ങി മേലുദ്യോഗസ്ഥർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : അടൂർ പൊലീസ് കാന്റീൻ അഴിമതി പുറത്ത് കൊണ്ടുവന്നത്തോടെ വലിയതോതിൽ വാർത്തകളിൽ ഇടം നേടിയ ജയനാഥ്‌ ഐ പി എസിനെ പൊലീസിന് പുറത്ത് ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിലേക്ക് മാറ്റി നടപടിക്കൊരുങ്ങി സർക്കാർ.   ട്രിച്ചി എന്‍ഐടിയില്‍ നിന്ന് ബിടെക് ബിരുദമെടുത്ത ശേഷം സത്യം കംപ്യൂട്ടേഴ്‌സില്‍ ഐടി പ്രൊഫഷണല്‍ ആയി ജോലിയില്‍ പ്രവേശിച്ച ശേഷമാണ് അതുപേക്ഷിച്ച്‌ ഐ പി എസ് നേടിയത്.പാലക്കാട് എഎസ്‌പി ട്രെയിനിയായി 2007ല്‍ പൊലീസ് സേനയില്‍ സേവനം തുടങ്ങി. സംസ്ഥാന സായുധ സേനയിലും ആഭ്യന്തര സുരക്ഷാ വിഭാഗത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട് […]