play-sharp-fill

ലോകത്തെ ഞെട്ടിച്ച് ഇസ്രായേലിൽ കോവിഡിന്റെ അജ്ഞാത വകഭേദം; ലോകത്ത് മറ്റൊരിടത്തും പുതിയ വകഭേദം നിലവിൽ സ്ഥിരീകരിച്ചിട്ടില്ല

സ്വന്തം ലേഖകൻ ടെൽ അവീവ്: കോവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതായി വാർത്തകൾ പുറത്തുവരുന്നു. അജ്ഞാത വേരിയന്റിന്റെ രണ്ടു പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ഈ വകഭേദം ലോകത്ത് മറ്റ് ഒരു രാജ്യത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അടുത്തിടെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ എത്തിയ രണ്ട് വ്യക്തികളില്‍ നടത്തിയ പിസിആര്‍ പരിശോധനയിലാണ് BA.1, BA.2 എന്നീ പേരുകളില്‍ അറിയപ്പെടുന്ന വൈറസിന്റെ ഒമൈക്രോണ്‍ പതിപ്പിന്റെ രണ്ട് ഉപ വകഭേദങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ വകഭേദം കണ്ടെത്തിയതെന്ന് ഇസ്രായേലിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ കണ്ടെത്തിയ ഈ സംയോജിത […]

ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ സംഘത്തില്‍ നിന്ന് കാണാതായ ബിജു കുര്യന്‍ നാളെ തിരിച്ചെത്തിയേക്കും; ബിജു മുങ്ങിയത് പുണ്യസ്ഥലങ്ങള്‍ സന്ദർശിക്കാനെന്ന് വിവരം

സ്വന്തം ലേഖകൻ കൊച്ചി: ആധുനിക കൃഷി രീതികള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇസ്രയേലിലേക്ക് കൊണ്ടു പോയ സംഘത്തില്‍ നിന്ന് കാണാതായ കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യന്‍ നാളെ കേരളത്തില്‍ തിരിച്ചെത്തും. ഞായറാഴ്ച ഉച്ചയ്ക്ക് ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിക്കുമെന്നും തിങ്കളാഴ്ച പുലര്‍ച്ചെ കേരളത്തിലെത്തുമെന്നുമാണ് ലഭിക്കുന്ന വിവരം. ആധുനിക കാര്‍ഷിക രീതികള്‍ പരിചയപ്പെടുത്താനായി സംസ്ഥാന കൃഷി വകുപ്പ് ഇസ്രായേലിലേക്ക് കൊണ്ടുപോയ പ്രതിനിധി സംഘത്തിലുണ്ടായിരുന്ന ബിജുവിനെ ഇസ്രായേലില്‍ കാണാതാവുകയായിരുന്നു. ഫെബ്രുവരി 16-ന് രാത്രി ഏഴ് മണിയോടെ ടെല്‍ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെര്‍സ്ലിയ […]

കൊലയാളികളുടെ പക്ഷത്ത് നില്‍ക്കണോ നിരപരാധികളായ ജനതയുടെ പക്ഷത്ത് നില്‍ക്കണോ?; ഇസ്രായേലില്‍ മലയാളികള്‍ ഉണ്ടെന്നത് അവരെ പിന്തുണക്കാന്‍ കാരണമല്ല; ഇസ്രായേൽ- പലസ്തീൻ വിഷയത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി അഡ്വ ശ്രീജിത്ത്‌ പെരുമന

സ്വന്തം ലേഖകൻ ഡൽഹി: ഗാസയിൽ കുട്ടികളടക്കം 120ൽ അധികം ജീവനുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പൊലിഞ്ഞത്. ഇസ്രായേൽ – പലസ്തീൻ വിഷയത്തിൽ ചരിത്രപരവും മതപരവുമായ കാരണങ്ങൾ കൊണ്ട് രണ്ട് പക്ഷത്തും നിന്ന് വാദിക്കുന്നവരുണ്ട്. തെറ്റിദ്ധാരണ കൊണ്ട് പലസ്തീന്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്ക് ഇതേക്കുറിച്ചുള്ള വായന അത്യാവശ്യമാണെന്ന് ചൂണ്ടിക്കാണിച്ച് അഡ്വ ശ്രീജിത്ത്‌ പെരുമന പങ്കുവച്ച കുറിപ്പ് വായിക്കാം; “ഇസ്രായേലിൽ ഒരുപാട് മലയാളികളില്ലേ, അവർ നമുക്ക് ജോലി തരുന്നില്ലേ, അതുകൊണ്ട് നമ്മൾ ജീവിക്കുന്നില്ലേ? എന്നിട്ടും പലസ്തീനെ സപ്പോർട്ട് ചെയണോ’ എന്നൊക്കെ ചോദിച്ചുകൊണ്ട് സന്ദേശമയക്കുന്നവരോടാണ്.., നമ്മള്‍ രണ്ടുപേരും കണ്ട കാഴ്ചകളും […]