സർക്കാർ ഇന്റർനെറ്റ് നിരോധനം ആയുധമാക്കിയാലും പേടിക്കണ്ട ; ഇന്റർനെറ്റ് ഇല്ലെങ്കിലും വിവരങ്ങൾ കൈമാറാൻ സാധിക്കുന്ന ആപ്പുകളുണ്ട്
സ്വന്തം ലേഖകൻ കോട്ടയം : സർക്കാരിനെ പ്രതികൂട്ടിൽ നിർത്തുന്ന എന്ത് പ്രശ്‌നങ്ങൾ ഉണ്ടായാലും ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയെന്നത് കേന്ദ്രസർക്കാരിന്റെ പ്രധാന ആയുധമായി മാറിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമായപ്പോഴും കാശ്മീരിൽ 371 എ ആർട്ടിക്കിൾ റദ്ദാക്കിയ സമയത്തും കേന്ദ്രസർക്കാർ ഇന്റർനെറ്റ് റദ്ദാക്കിയാണ് പ്രതിഷേധത്തെ നേരിട്ടത്. സമരങ്ങളെ അപ്രസക്തമാക്കാൻ രാജ്യത്ത് ഇന്റർനെറ്റ് മൊബൈൽ സേവനങ്ങളുടെ നിരോധനം ആയുധമാക്കുമ്പോൾ പ്രതിവിധി അറിഞ്ഞിരിക്കേണ്ടതും ആവശ്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഇന്റർനെറ്റ് ഇല്ലാതെ ചാറ്റ് ചെയ്യാവുന്ന ആപ്പുകൾ ഉപയോഗിക്കാം. ബ്രിഡ്ജ്‌ഫൈ പ്രകൃതിദുരന്തമുണ്ടാകുന്ന അവസരങ്ങളിലും വിദേശയാത്രാവേളകളിലും ഇന്റർനെറ്റില്ലാതെ ആശയവിനിമയം നടത്താൻ […]