ഇന്നസെന്റിന് വിട ചൊല്ലി നാട്..! അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
സ്വന്തം ലേഖകൻ തൃശൂർ: അന്തരിച്ച നടനും മുൻ ചാലക്കുടി എം പിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തിയാണ് മുഖ്യമന്ത്രി ഇന്നസെന്റിന് അന്തിമോപചാരം അര്‍പ്പിച്ചത്. ഭാര്യ കമലയ്ക്കൊപ്പമാണ് മുഖ്യമന്ത്രിയും ടൗൺ ഹാളിലെത്തിയത്.ഇന്നസെന്‍റിന്‍റെ ഭാര്യ ആലീസിനെയും കുടുംബാഗംങ്ങളെയും ആശ്വസിപ്പിച്ചും കുറച്ച് സമയം അവർക്കൊപ്പം ചിലവഴിച്ചുമാണ് മുഖ്യമന്ത്രി തിരികെ മടങ്ങിയത്. മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാധാകൃഷ്ണന്‍, എം ബി രാജേഷ് തുടങ്ങിയവരും ഇന്നസെന്‍റിന് അന്തിമോപചാരം അര്‍പ്പിക്കാനായി ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തിയിരുന്നു. പ്രിയപ്പെട്ട നടന് ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരങ്ങളാണ് ടൗൺ ഹാളിലേക്ക് […]