മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്സിൻ പുറത്തിറക്കി ഇന്ത്യ ; ലോകത്ത് ആദ്യം ; കൊവിഷീൽഡ്, കൊവാക്സിൻ രണ്ട് ഡോസെടുത്തവർക്ക് ബൂസ്റ്റർ ഡോസായി വാക്സിൻ സ്വീകരിക്കാം
സ്വന്തം ലേഖകൻ ഡൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്സിൻ ഇൻകൊവാക് (iNCOVACC) പുറത്തിറക്കി. മന്ത്രിമാരായ ഡോ. മൻസുഖ് മാണ്ഡവ്യയും ജിതേന്ദ്ര സിംഗും ചേർന്നാണ് വാക്സിൻ പുറത്തിറക്കിയത്. കൊവിഷീൽഡ്, കൊവിവാക്സിൻ രണ്ട് ഡോസെടുത്തവർക്ക് ബൂസ്റ്റർ ഡോസായി വാക്സിൻ സ്വീകരിക്കാം. കേന്ദ്രസംസ്ഥാന സർക്കാരുകൾ ഒന്നിച്ചുവാങ്ങുമ്പോൾ ഡോസിന് 325 രൂപയ്ക്കും സ്വകാര്യ ക്ലിനിക്കുകൾക്ക് 800 രൂപയ്ക്കും വാക്സിൻ നൽകാൻ കഴിയും. ഏത് വാക്സിനെടുത്ത 18 വയസ് പൂർത്തിയായവർക്കും ബൂസ്റ്റർ ഡോസായി ഇൻകോവാക് സ്വീകരിക്കാം. ആദ്യമായി മൂക്കിലൂടെ വാക്സിൻ സ്വീകരിക്കുന്നവർ 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് […]