video
play-sharp-fill

പൊലീസ് തങ്ങളെ മർദ്ദിച്ചു , ചികിത്സാ സൗകര്യങ്ങളും ഒരുക്കിയില്ല : വെളിപ്പെടുത്തലുമായി അലനും താഹയും

സ്വന്തം ലേഖകൻ കൊച്ചി: കസ്റ്റഡിയിൽ ആയിരുന്നപ്പോൾ പൊലീസ് തങ്ങളെ മർദ്ദിച്ചു. ചികിത്സാ സൗകര്യങ്ങളും ഒരുക്കിയില്ല. വെളിപ്പെടുത്തലുമായി യുഎപിഎകേസിൽ അറസ്റ്റിലായ അലനും താഹയും രംഗത്ത്. അലൻ ഷുഹൈബിനേയും താഹയെയും കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കി. പ്രതികൾക്ക് ഇനിയുള്ള ചികിത്സാ സൗകര്യങ്ങൾ എൻഐഎ ഒരുക്കണമെന്ന് കോടതി നിർദ്ദേശിച്ചു. മാതാപിതാക്കളെ കാണാനും സംസാരിക്കാനും അവസരം നൽകണമെന്ന് അലൻ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച അലനെയും താഹ ഫൈസലിനെയും എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി ഒരു ദിവസത്തേക്ക് ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇരുവരെയും ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻ.ഐ.എ ആവശ്യപ്പെട്ടത്.