മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും ശേഖരിക്കുന്ന സ്രവ സാമ്പിളുകൾക്ക് പകരം കവിൾകൊണ്ട വെള്ളം ഉപയോഗിച്ച് കൊവിഡ് പരിശോധന : കൊവിഡ് പരിശോധനയ്ക്ക് പുതുവഴിയിൽ ഐ.സി.എം.ആർ
സ്വന്തം ലേഖകൻ ന്യൂഡൽഹി:കൊവിഡ് പരിശോധനയ്ക്കായി കവിൾക്കൊണ്ട വെള്ളം കോവിഡ് പരിശോധനയ്ക്ക് ഉപയോഗിക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ സയൻസ് (ഐസിഎംആർ) പഠനങ്ങൾ. വൈറസ് പരിശോധനയ്ക്കായി മൂക്കിൽനിന്നും തൊണ്ടയിൽനിന്നും ശേഖരിക്കുന്ന സാമ്പിളുകൾക്ക് പകരം കവിൾക്കൊണ്ട വെള്ളം ഉപയോഗിക്കാമെന്നാണ് കണ്ടെത്തൽ. മൂക്കിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്നതിൽ ആളുകൾക്കുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് മറ്റ് മാർഗങ്ങൾ തേടുന്നത്. മൂക്കിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്നത് രോഗികളിൽ ചുമ,തുമ്മൽ എന്നിവയിലേക്ക് നയിക്കാറുണ്ട്. കവിൾകൊണ്ട വെള്ളം പരിശോധനയ്ക്കായി ഉപയോഗിക്കുന്നതിലൂടെ ഈ ബുദ്ധിമുട്ടുകൾ പരിഹരിക്കാനാവും. ഒപ്പം സ്രവം പരിശോധിക്കുമ്പോഴുള്ള രോഗവ്യാപനം പുതിയ രീതിയിലൂടെ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. […]