Wednesday, April 22, 2026

കൽമണ്ഡപം പ്രതിഭാനഗർ കവർച്ച കേസ്:പൊലീസിനെ വട്ടം കറക്കിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ;തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും തെലങ്കാനയിലും അൻപതോളം കേസിൽ പ്രതി

Spread the love

പാലക്കാട്: കൽമണ്ഡപം പ്രതിഭാനഗർ റസിഡന്റ്സ് കോളനിയിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് മണിമാര(41)നെ പാലക്കാട് കസബ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ 14നാണ് കൽമണ്ഡപം പ്രതിഭാനഗറിലെ ആൾ താമസമില്ലാത്ത
3 വീടുകളി‍ൽ കവർച്ച നടത്തിയത്. 2 വീടുകളിൽ നിന്നായി 7.20 ലക്ഷം രൂപയാണ് മോഷ്ടിച്ചത്. ഒരു തെളിവും ബാക്കി വയ്ക്കാതെ മുഖവും ശരീരവും എല്ലാ ഭാഗങ്ങളും മറച്ചുകൊണ്ടാണ് പ്രതി കൃത്യം ചെയ്‌തത്‌.

video
play-sharp-fill

സ്വർണവും പണവും കവരുന്ന ഇയാൾ ആളുകളെ ആക്രമിക്കുന്നതും പതിവാണ്. മുഖം മൂടിയണിഞ്ഞു മാരകായുധങ്ങളുമായാണ് കവർച്ചയ്ക്ക് എത്തുന്നത്. പാലക്കാട് കസബ പൊലീസിന്റെ പഴുതടച്ച അന്വേഷണമാണ് പ്രതിയെ കുടുക്കുന്നത്. നിരവധി സിസി ടിവി ക്യാമറകളും ലോഡ്ജ്, വാടകക്ക് താമസിക്കുന്ന വീടുകൾ, നൂറിലധികം വാഹനങ്ങളുടെ വിവരങ്ങൾ , ശാസ്ത്രീയമായ രീതിയിൽ അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.

ദേശീയപാതകളിലെ വീടുകൾ കേന്ദ്രീകരിച്ചു മോഷണം പതിവാക്കിയ മണിമാരൻ തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും തെലങ്കാനയിലുമായി അൻപതോളം കവർച്ചാ കേസുകളിലെ പ്രതിയാണെന്നാണ് തമിഴ്നാട് പൊലീസ് നൽകുന്ന വിവരം.ഒറ്റക്കും കൂട്ടമായും കളവ് നടത്തുന്ന അക്രമ സ്വഭാവമുള്ള പ്രതിയാണിയാൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ തിരിച്ചറിഞ്ഞ് അന്വേഷണം ആരംഭിച്ച സമയത്താണ്  തമിഴ്നാട് മേട്ടുപ്പാളയം കാരമട സ്റ്റേഷൻ പരിധിയിൽ 25 പവൻ സ്വർണം കവർച്ച നടത്തിയ കേസിൽ പ്രതിയെ പിടി കൂടിയെന്നത്. കസബ പൊലീസ് മേട്ടുപ്പാളയം എത്തി പ്രതിയെ ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി പാലക്കാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിൻ്റെ അടുത്ത് ഹാജരാക്കുകയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

തെളിവെടുപ്പും മറ്റ് അന്വേഷണവും നടത്തിയ ശേഷം പ്രതിയെ കോയമ്പത്തൂർ ജയിലിൽ എത്തിക്കും. പ്രതി കേരളത്തിൽ കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചു.

പാലക്കാട് കസബ പൊലീസ് ഇൻസ്പെക്ടർ സുജിത്ത്.എം, എസ് ഐ മാരായ ഹർഷാദ് എച്ച്, വിപിൻ രാജ്.കെ പി , റഹിമാൻ, കാദർപാഷ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീദ്.ആർ,രഘു .ആർ, ബിജു. സി എൻ എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്.