‘വെളുത്ത വസ്ത്രങ്ങള്‍ ധരിച്ചാലും നിങ്ങള്‍ വര്‍ണ്ണാന്ധത ബാധിച്ച ഫാസിസ്റ്റ് ആണെന്ന് ഉറപ്പിക്കാം’; മുഖ്യമന്ത്രിക്കെതിരെ പ്രതികരണവുമായി നടൻ ഹരീഷ് പേരടി
സ്വന്തം ലേഖകൻ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത പരിപാടിയില്‍ കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി നടന് ഹരീഷ് പേരടി രംഗത്ത്.ഫേസ്ബുക്കിലൂടെയാണ് താരത്തിൻ്റെ പ്രതികരണം. ‘കറുപ്പിനെ നിങ്ങള്‍ ഭയപ്പെടുന്നുണ്ടെങ്കില്‍…നിങ്ങള്‍ എത്ര വെളുത്ത വസ്ത്രങ്ങള്‍ ധരിച്ചാലും…നിങ്ങള്‍ വര്‍ണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആണെന്ന് ഉറപ്പിക്കാം’ എന്നാണ് ഹരീഷ് പേരടി കുറിച്ചത്. ഇതിനോടൊപ്പം ശൂന്യമായ കറുത്ത ഫോട്ടോയും താരം പങ്കുവെച്ചു. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി പങ്കെടുത്ത കോഴിക്കോട് മീഞ്ചന്ത ആര്‍ട്ട്സ് കോളേജിലെ പരിപാടിയിലാണ് കറുത്ത വസ്ത്രം ഒഴിവാക്കാന്‍ കോളേജ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. […]