ചോവത്തി ഗൗരിക്ക് അവിടെ ഇരിക്കാം; ഞാനൊരു ചോവത്തി ആയതിനാല്‍ എനിക്ക് മുഖ്യമന്ത്രി ആകാന്‍ കഴിഞ്ഞില്ല; ഇ.എം.എസിന്റെ ഉള്ളിലെ ജാതിക്കുശുമ്പിന് ഇരയായതാണ് ഞാനെന്ന് ഗൗരിയമ്മ പൊതുസമൂഹത്തോട് വിളിച്ച് പറഞ്ഞു; ആദരാഞ്ജലികള്‍ കൊണ്ട് മുഖംമിനുക്കുമ്പോഴും ചില അഴുക്കുകള്‍ മായാതെ കിടക്കും പാര്‍ട്ടിക്കാരേ…

സ്വന്തം ലേഖകന്‍ ആലപ്പുഴ: ‘പൊലിസിന്റെ ലാത്തികള്‍ക്ക് ബീജമുണ്ടായിരുന്നെങ്കില്‍ ഞാന്‍ എത്രയോ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു’ എന്ന ഗൗരിയമ്മയുടെ വാക്കുകള്‍ അക്കാലത്തെ ലോക്കപ്പ് മര്‍ദ്ദനത്തെക്കുറിച്ചുള്ള നേര്‍സാക്ഷ്യമായിരുന്നു. എന്നാല്‍ ആ മര്‍ദ്ദനങ്ങളേക്കാള്‍ മുറിവേല്‍പ്പിച്ച ചില ജാതി അധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ട് അന്നത്തെ ഗൗരി. ‘ഞാന്‍ ഒരു ചോവത്തി ആയതിനാല്‍ എനിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞില്ല’ പിന്നാക്ക ജാതിക്കാരിയായതുകൊണ്ടാണ് തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നതെന്ന് ഗൗരിയമ്മ തുറന്നു പറഞ്ഞു. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴി തുറന്നു. മുഖ്യമന്ത്രിയാകുമെന്ന് വരെ പറഞ്ഞുകേട്ട 1987ലെ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ നീക്കങ്ങളാണ് ഗൗരിയമ്മയെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്. അധികാര കസേരയില്‍ അന്നുണ്ടായിരുന്നത് […]

അസ്തമിച്ചു ഗൗരീയുഗം; കെ.ആര്‍. ഗൗരിയമ്മ അന്തരിച്ചു; വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ തളരാത്ത പെണ്‍കരുത്ത്

  സ്വന്തം ലേഖകന്‍   തിരുവനന്തപുരം: കെ.ആര്‍.ഗൗരിയമ്മ(102) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശരീരത്തില്‍ അണുബാധയും മൂത്രാശയസംബന്ധമായ രോഗങ്ങളും ഉണ്ടായിരുന്നതായി കഴിഞ്ഞദിവസം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റില്‍ പറഞ്ഞിരുന്നു.   കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടുനിന്നാല്‍, അവള്‍ ഭദ്രകാളി…’ കെ.ആര്‍ ഗൗരിയമ്മയെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സമയത്ത് ബാലചന്ദ്രന്‍ ചുള്ളിക്കാട് അവരെപ്പറ്റി എഴുതിയ വരികളാണിത്. ആരെയും കൂസാത്ത പ്രകൃതത്തിന് ഉടമയായ, കേരളത്തിലെ ആദ്യ മന്ത്രിസഭാ അംഗമായ ഗൗരിയമ്മയില്‍ തുടങ്ങുന്നതാണ് കേരളത്തിന്റെ പെണ്‍രാഷ്ട്രീയം. സമരഭൂമിയില്‍ പടവെട്ടി, ഉറച്ച ചുവടുകളുമായി നിയമസഭയിലേക്ക് […]