ഗൂഗിൾ ഇന്ത്യയിലും പിരിച്ചുവിടൽ; 453 ജീവനക്കാരുടെ പണി പോയി..! നടപടി അർദ്ധരാത്രിയിൽ
സ്വന്തം ലേഖകൻ ന്യൂഡൽഹി : പിരിച്ചുവിടൽ നടപടിയുമായി ഗൂഗിൾ ഇന്ത്യയും. വിവിധ വകുപ്പുകളിൽ നിന്നുള്ള 453 ജീവനക്കാരെ ഗൂഗിൾ (Google) പിരിച്ചുവിട്ടതായി റിപ്പോർട്ട്.വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് നടപടി വിവരം ജീവനക്കാർ അറിയുന്നത്. പല വകുപ്പുകളിലെയും ജീവനക്കാർക്ക് കമ്പനി അവധി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. ഗൂഗിൾ ഇന്ത്യയുടെ കൺട്രി ഹെഡും വൈസ് പ്രസിഡന്റുമായ സഞ്ജയ് ഗുപ്‌തയാണ് മെയിൽ അയച്ചതെന്ന് ബിസിനസ് ലൈനിന്റെ റിപ്പോർട്ട് പറയുന്നു. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഇങ്ക് കഴിഞ്ഞ മാസം 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. 453 പേരെ പിരിച്ചുവിട്ടുകൊണ്ടുള്ള പുതിയ നടപടി […]