video
play-sharp-fill

സംസ്ഥാനത്ത സ്വർണ്ണവിലയിൽ വർദ്ധനവ് ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. സ്വർണ്ണവില ഗ്രാമിന് 70 രൂപ വർദ്ധിച്ചു. പവന് 560 രൂപയാണ് വർദ്ധിച്ചത്.ഇതോടെ ഗ്രാമിന് 4485 രൂപയും പവന് 35880 രൂപയുമായി. കഴിഞ്ഞ ദിവസം സ്വർണ്ണവില നേരിയ തോതിൽ കുറഞ്ഞിരുന്നു. രാജ്യത്ത് ലോക്ക്ഡൗൺ ഭീതിയിൽ ഷെയർ മാർക്കറ്റ് ഇടിയുന്നതാണ് വില വർദ്ധിക്കാൻ കാരണമായത്. വരും ദിവസങ്ങളിലും സ്വർണ്ണ വില വർദ്ധിക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഗ്രാമിന്:4485 പവന്: 35880

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ് ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് മാത്രം വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 4350 രൂപയും പവന് 34800 രൂപയുമായി. അതേസമയം,ആഭ്യന്തരവിലയിൽ സ്വർണ്ണ വില വർദ്ധിക്കുമ്പോഴും ആഗോള വിപണിയിൽ വിലകുറയുന്ന സ്ഥിതിയാണ് ഉള്ളത്.കഴിഞ്ഞദിവസം 1,745.15 ഡോളർ നിലവാരത്തിലേക്ക് ഉയർന്നു. സ്‌പോട് ഗോൾഡ് വില 1,739.46 ഡോളറിലേയ്ക്ക് താഴ്ന്നിട്ടുണ്ട്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വിലയിലും ഇടിവാണുണ്ടായത്. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.33ശതമാനം താഴ്ന്ന് 45,767 നിലവാരത്തിലുമെത്തി. […]

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. സ്വർണ്ണം ഗ്രാമിന് 4170 രൂപയാണ്. ഇതോടെ സ്വർണ്ണം പവന് 33360 ആയി. രാജ്യന്തര വിപണയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യത്ത് സ്വർണ്ണവിലയിൽ ഇടിവ് ദിവസങ്ങളായി തുടരുകയാണ്. മാർച്ച് 24 ന് വില ഉയർന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ വില കുറയുകയായിരുന്നു. കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില ഇങ്ങനെ സ്വർണ്ണം ഗ്രാമിന് 4170 പവന് 33360    

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ് ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ നേരിയ വർദ്ധനവ്. 20 രൂപ വർദ്ധിച്ച് സ്വർണ്ണം ഗ്രാമിന് 4220 രൂപയായി. ഇതോടെ സ്വർണ്ണം പവന് 33760 രൂപയായി. നേരത്തെ രാജ്യാന്തര വിപണിയിലെ വിലയിടിവിനെ തുടർന്ന് ആഭ്യന്തര വിപണിയിലും സ്വർണ്ണ വില കുറഞ്ഞിരുന്നു. കേന്ദ്ര ബജറ്റിന് പിന്നാലെ തുടർച്ചായായി സ്വർണ്ണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷം നേരിയ തോതിലാണ് സ്വർണ്ണ വില വർദ്ധിക്കുന്നത്. കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഇങ്ങനെ ഇന്ന് (18/03/2021) ഗ്രാമിന് : 4220 പവന്: 33760