play-sharp-fill

പാറശാലയിലെ ഷാരോണിന്റെ ദുരൂഹ മരണം;പോലീസിനെതിരെ റിട്ട:എസ് പി ജോർജ് ജോസഫ്.മരണം ഇലന്തൂരിലെ നരബലിക്ക് സാമാനം,പെൺകുട്ടിയുടെ വീട്ടുകാരുടെ ജ്യോത്സ്യനെ ചോദ്യം ചെയ്യണം.പെൺകുട്ടിക്ക് ഒരു പട്ടാളക്കാരനായി വിവാഹം നിശ്ചയിച്ചത് എന്തുകൊണ്ട് പോലീസ് അന്വേഷിക്കുന്നില്ലെന്നും ജോർജ് ജോസഫ്.

കേരളത്തിലെ അന്ധവിശ്വാസങ്ങളുടെ ഒരു ഇരയാണ് മരണപ്പെട്ട ഷാരോണ്‍ രാജെന്ന് റിട്ടയേര്‍ഡ് എസ്പി ജോര്‍ജ് ജോസഫ്. പെണ്‍കുട്ടിയുടെ വീട്ടില്‍ ഒരു ജോത്സ്യന്‍ വന്നു പോകുന്നുണ്ടായിരുന്നു എന്നാണ് താന്‍ മനസിലാക്കുന്നത്. നരബലി പോലൊരു കുറ്റകൃത്യമാണ് നടന്നിട്ടുള്ളതെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു. ‘മാതാപിതാക്കള്‍ നിര്‍ബന്ധിച്ചത് കൊണ്ടായിരിക്കണം പെണ്‍കുട്ടി പള്ളിയില്‍ പോയി താലി ചാര്‍ത്തിയ ശേഷം നെറ്റിയില്‍ കുങ്കുമം ഇട്ടത്. കുങ്കുമം ഇട്ട ചിത്രം ഷാരോണിന് അയച്ചു കൊടുക്കണം എന്ന് ജോത്സ്യന്‍ പറഞ്ഞിട്ടുണ്ടാകണം. അത് തന്നെ അയച്ച് കൊടുത്തു. കാരണം പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന ആദ്യത്തെ ഭര്‍ത്താവ് മരിക്കുമെന്ന് ജോത്സ്യന്‍ […]