റേഷന്‍ കടകളില്‍ തിരിമറി നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി; ഭക്ഷ്യ മന്ത്രി

തിരുവനന്തപുരം: റേഷൻ കടകളിൽ അരി പൂഴ്ത്തിവെക്കുകയോ തിരിമറി നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. എല്ലാ കടകളിലും കൃത്യമായ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധന നടത്തും.വിതരണം ചെയ്യുന്ന അരിയില്‍ നിറം ചേര്‍ക്കുന്നത് കണ്ടെത്തിയാല്‍ നടപടിയെടുക്കും. പൊതുവിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ട് കേള്‍ക്കുന്നതിനായുള്ള ഫോണ്‍ ഇന്‍ പരിപാടിക്ക് ശേഷം സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകകള്‍ കൈവശംവെച്ച 1,72,312 പേര്‍ റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്തു. സ്വമേധയ സറണ്ടര്‍ ചെയ്യാത്ത കാര്‍ഡുകള്‍ കണ്ടെത്തി അര്‍ഹരായവരെ മുന്‍ഗണന വിഭാഗത്തില്‍ […]