play-sharp-fill

ഇന്ന് ഖത്തറിൽ ഇംഗ്ലണ്ടിന് ഇറാനിയൻ വെല്ലുവിളി;വാക്കറില്ലാതെയും ഈസി വാക്കിന് ഇംഗ്ലണ്ട്, ഹാട്രിക്ക് ലോകകപ്പിൽ ‘ബസ് പാർക്കിങ്ങി’ലൂടെ ഇംഗ്ലണ്ടിന് പൂട്ടിടാൻ ഇറാൻ.

നേട്ടങ്ങളുടെ പുതിയ പുലരികളിലേക്ക് പ്രതീക്ഷയോടെ ഇംഗ്ലണ്ട്,പതിവു നിരാശകൾക്ക് അറുതിവരുത്താനുള്ള മോഹങ്ങളുമായി ഇറാനും.ഗ്രൂപ് ബിയിൽ ആദ്യ അങ്കത്തിൽ ഇരു ടീമുകളും അങ്കത്തിനിറങ്ങുമ്പോൾ ആവേശമുയരുമെന്നതിൽ തർക്കമില്ല. മാഞ്ചസ്റ്റർ സിറ്റിയുടെ കരുത്തനായ പ്രതിരോധഭടൻ കെയ്ൽ വാക്കർ പരിക്കിനുശേഷം പൂർണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെങ്കിലും കോച്ച് ഗാരെത് സൗത്ത്ഗേറ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.എന്നാൽ ഇന്ന് ഇറാനെതിരെ വാക്കർ കളിക്കില്ല. എവർട്ടണിന്റെ ഗോൾവല കാക്കുന്ന ജോർഡാൻ പിക്ഫോർഡാണ് ബാറിനു കീഴെ ഗ്ലൗസണിയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിഭകളായ ഹാരി മഗ്വയർ, ലൂക് ഷോ, ന്യൂകാസിൽ യുണൈറ്റഡ് നായകൻ കീറൻ ട്രിപ്പിയർ, മാഞ്ചസ്റ്റർ സിറ്റിയുടെ ജോൺ സ്റ്റോൺസ് […]

ഇനിയാണ് കളി; ലോകകപ്പ് ഫുട്ബാളിന് ഇന്ന് ഖത്തറിൽ കിക്കോഫ്.ദോഹയിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് ലോകകപ്പിന് തുടക്കമാവുക. വിശ്വ കിരീടത്തിനായുള്ള പോരാട്ടത്തിൽ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം. 2018 ജൂലൈ 15 ന് റഷ്യയിലെ മൊസ്കോ നഗരത്തിലെ ലസ്നികി സ്റ്റേഡിയത്തിലാണ് അവസാനമായി ഫുട്ബോൾ ലോകകപ്പിന്റെ ആരവം ലോകം കണ്ടത്. നാല് വർഷത്തെ കാത്തിരിപ്പിന് വിട നൽകി ആ ആവേശം കടലുകൾ താണ്ടി ഇന്ന് ഖത്തറിലെ അൽ ബെയ്ത്തിൽ ഉയരും.

പ്രപഞ്ചമേ.. ഉണർന്നിരുന്നുകൊൾക…ലോകമേ കണ്ണുകൾ ചിമ്മാതിരിക്കുക …ഊഷരമായ മണൽപരപ്പിൽ കാൽപ്പന്തുകളിയുടെ തനിപ്പച്ചപ്പൂ മാന്ത്രികക്കാലമാണിനി. ഔദും റെബാബയും ഉച്ചത്തിൽ താളം പിടിക്കുകയാണ് ഖത്തറിലെങ്ങും. ഇവിടെ കതാറയിൽ പിറവികൊള്ളുന്നത് സമാനതകളില്ലാത്ത ചരിത്രം. തീച്ചൂളയിൽനിന്ന് ചൂടുപടർന്നുകയറിയ അൽറാസ് ഡ്രമ്മിന്റെ തുകൽപ്രതലത്തിൽനിന്ന് ലോകം മുഴുക്കെ ആ പടഹകാഹളം മുഴങ്ങുന്നു ഖത്തറിന്റെ മണ്ണിലെ വിശ്വമാനവികതയുടെ പടകാഹളം. അതിനൊത്ത് ‘അർദ’യുടെ ചുവടുകൾപോലെ വില്ലാളിവീരന്മാർ വ്യത്യസ്ത നിറക്കൂടുകളിൽ നിറഞ്ഞ് ഇരുപകുതികളിലായി നിന്ന് പടനയിക്കുന്ന കാലം.ഖത്തറിലെ മാമാങ്ക കാലം,ജീവൻ മരണ പോരാട്ട കാലം. അൽബെയ്ത്തിന്റെ പുൽനാമ്പുകൾ വിശ്വമേളയുടെ പദചലനങ്ങളിലമരാൻ ഇനി മണിക്കൂറുകൾ മാത്രം. ഞായറാഴ്ച ഇന്ത്യൻ സമയം […]

എണ്ണപ്പാടങ്ങളുടെ നടുവിലെ പച്ചപ്പുൽത്തകിടികളെ തീ പിടിപ്പിക്കാൻ അവരെത്തിത്തുടങ്ങുന്നു;കളിയാവേശത്തിന്റെ കൊടുമുടി ഇനി ഖത്തർ.ഫിഫ ലോകകപ്പിനായുള്ള ടീമുകൾ ഇന്ന് മുതൽ എത്തും,ആദ്യമെത്തുക യു.എസ്.എ.

ലോകകപ്പ് മത്സരങ്ങള്‍ക്കായി ടീമുകള്‍ ഇന്ന് മുതല്‍ ഖത്തറിലേക്ക് എത്തി തുടങ്ങും. യുഎസ്എയാണ് ഖത്തറിലെത്തുന്ന ആദ്യ ടീം. അര്‍ജന്റീന, ഫ്രാന്‍സ് ടീമുകള്‍ നവംബര്‍ 16നാണ് എത്തിച്ചേരുക. നവംബര്‍ 19നാണ് ബ്രസീല്‍, പോര്‍ച്ചുകല്‍ ടീമുകള്‍ എത്തുന്നത്. അര്‍ജന്റീന, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള കോച്ചിംഗ് സ്്റ്റാഫും ചില ടീം ഒഫീഷ്യലുകളും ഇതിനോടകം രാജ്യത്തെത്തിയിട്ടുണ്ട്. ജപ്പാന്‍ സംഘമാകും ആദ്യം എത്തുക എന്നതായിരുന്നു വിവരം. എന്നാല്‍ രാജ്യത്തെത്തിയ സംഘത്തില്‍ താരങ്ങള്‍ ഉണ്ടായിരുന്നില്ല. ടെക്‌നിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ള സംഘമാണ് വിമാനമിറങ്ങിയത്. ക്ലബ് മത്സരങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ താരങ്ങള്‍ക്ക് ദേശീയ ടീമിനൊപ്പം […]

ലോകകപ്പ് ടിക്കറ്റ് ലഭിക്കാത്തവർക്കും ഖത്തറിലെത്താം; സുവർണ അവസരമൊരുക്കി അധികൃതർ.എന്നാൽ ഖത്തറിലേയ്ക്ക് ടിക്കറ്റില്ലാതെ പ്രവേശിക്കാനായി ഹയ്യാ കാർഡ് അനുവദിച്ച് കിട്ടുന്നതിനായുള്ള ഓൺലൈൻ അപേക്ഷ നടപടി ക്രമങ്ങൾ വ്യാഴാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്.

ലോകകപ്പ് ടിക്കറ്റ് ഇല്ലാത്ത വിദേശികൾക്കും ഖത്തറിലെത്താൻ അവസരം. ടിക്കറ്റില്ലാത്തവർക്കും ഡിസംബർ രണ്ട് മുതൽ രാജ്യത്ത് എത്തിച്ചേരാനാകുമെന്ന് ലോകകപ്പ് ഒരുക്കങ്ങൾ വിശദീകരിക്കാനായി വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ വെച്ച് ലോകകപ്പ് സുരക്ഷാ വക്താവ് കേണല്‍ ഡോ. ജാബിര്‍ ഹമദ് ജാബിര്‍ അല്‍ നുഐമി അറിയിച്ചു. നിലവിൽ മാച്ച് ടിക്കറ്റുള്ളവർക്ക് മാത്രമാണ് രാജ്യത്ത് പ്രവേശിക്കാനുള്ള ഹയ്യാ കാർഡിനായി അപേക്ഷിക്കാനാവുക. എന്നാൽ ഖത്തറിലേയ്ക്ക് ടിക്കറ്റില്ലാതെ പ്രവേശിക്കാനായി ഹയ്യാ കാർഡ് അനുവദിച്ച് കിട്ടുന്നതിനായുള്ള ഓൺലൈൻ അപേക്ഷ നടപടി ക്രമങ്ങൾ വ്യാഴാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്. ഇപ്രകാരം അപേക്ഷിക്കുന്നവരിൽ നിന്നും 500 റിയാൽ […]