video
play-sharp-fill

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ 22 കോവിഡ് രോഗികൾ മരിച്ചു…! ഉത്തരേന്ത്യയിൽ നടന്നത് കേരളത്തിലും നടക്കും, ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുള്ളിൽ കോട്ടയം ജില്ലാ ആശുപത്രിയിൽ 22 പേർ മരിച്ചുവെന്ന് വ്യാജ പ്രചരണം ; ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ബെഡുകൾ നിറഞ്ഞുവെന്നും ശബ്ദസന്ദേശം : ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്ന വ്യാജപ്രചാരണങ്ങൾ നടത്തുന്നവർ സൂക്ഷിച്ചോ പൊലീസ് വീട്ടുപടിക്കലെത്തിയിട്ടുണ്ട്

തേർഡ് ഐ ന്യൂസ് കോട്ടയം : കോവിഡ് ഭീതിയിൽ കഴിയുന്ന ജനങ്ങളെ ആശങ്കയിലാക്കി കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ 22 കോവിഡ് രോഗികൾ മരിച്ചുവെന്ന് വ്യാജ പ്രചരണം. ഒപ്പം ജില്ലയിലെ കോവിഡ് ചികിത്സ നടത്തുന്ന സ്വകാര്യ ആശുപത്രികളിലെ ബെഡുകൾ കോവിഡ് രോഗികളാൽ നിറഞ്ഞുവെന്ന തരത്തിലുള്ള വ്യാജ ശബ്ദ സന്ദേശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഉത്തരേന്ത്യയിൽ നടന്നത് ഇങ്ങ് കേരളത്തിലും നടക്കുമെന്നാണ് ശബ്ദ സന്ദേശത്തിന്റെ തുടക്കം. സംസ്ഥാനത്തെ മോർച്ചറികളെല്ലാം നിറഞ്ഞുകൊണ്ടിരിക്കുകയാണ്.  ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുള്ളിൽ മരിച്ചുവെന്നും ശബ്ദ സന്ദേശത്തിലുണ്ട്. കോട്ടയം ജില്ലയിൽ കോവിഡ് ചികിത്സ […]