video
play-sharp-fill

ആദർശ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനും ബാറുടമകളുടെ മധ്യസ്ഥനുമായിരുന്ന കരിങ്ങോഴക്കൽ മാണിസാറിന്റെ സ്മരണ നിലനിർത്താൻ വെറും അഞ്ചുകോടി : കെ.എം മാണിയുടെ സ്മാരകം പണിയാൻ അഞ്ച് കോടി രൂപ മാറ്റിവെച്ചതിൽ പരിഹസിച്ച് അഡ്വ.ജയശങ്കർ രംഗത്ത്

സ്വന്തം ലേഖിക കോട്ടയം : ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ മുൻ ധനകാര്യമന്ത്രി കെ.മാണിയുടെ സ്മാരകം പണിയുന്നിതനായി അഞ്ചുകോടി രൂപ മാറ്റി വച്ചതിൽ പരിഹാസിച്ച് അഡ്വ ജയശങ്കർ രംഗത്ത്. അന്തരിച്ച ആദർശ രാഷ്ട്രീയത്തിന്റെ അപ്പൊസ്‌തോലനും ബാറുടമകളുടെ മധ്യസ്ഥനുമായിരുന്ന കരിങ്ങോഴക്കൽ മാണി സാറിന്റെ സ്മരണ നിലനിർത്താൻ വെറും അഞ്ചു കോടി രൂപ മാറ്റിവെച്ചു, നോട്ടെണ്ണുന്ന മെഷീന് നികുതിയിളവും പ്രഖ്യാപിക്കാമെന്നാണ് ജയശങ്കർ ഫെയ്‌സ്ബുക്കിൽ കുറിച്ചത് അഡ്വ.ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്, കടുത്ത നിയന്ത്രണങ്ങൾ കൂടിയേ തീരൂ; എന്നാലും ആദരിക്കേണ്ടവരെ ആദരിക്കാതെ വയ്യ. […]