video
play-sharp-fill

ഹനുമാന്‍ സ്വാമി കോവിഡില്‍ നിന്ന് നാടിനെ രക്ഷിക്കുമോയെന്ന് ഉണ്ണി മുകുന്ദനോട് സന്തോഷ് കീഴാറ്റൂര്‍; ഇതേപോലുള്ള കമെന്റ് ഇട്ട് സ്വയം വില കളയരുതെന്ന് ഉണ്ണി; നടന്മാര്‍ തമ്മിലുള്ള കമന്റ് ബോക്‌സിലെ യുദ്ധം ഏറ്റെടുത്ത് ആരാധകരും ട്രോളന്മാരും; സംഗതി വിവാദമായതോടെ കമെന്റ് ഡിലീറ്റ് ചെയ്ത് തടിയൂരി സന്തോഷ്

സ്വന്തം ലേഖകന്‍ കൊച്ചി: ഉണ്ണി മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ സന്തോഷ് കീഴാറ്റൂര്‍ പങ്കുവച്ച കമന്റ് വൈറലാകുന്നു. ഹനുമാന്‍ ജയന്തി ആശംസിച്ച് ഉണ്ണി പങ്കുവച്ച പോസ്റ്റിന് താഴെ ‘ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ?’ എന്നായിരുന്നു സന്തോഷ് കീഴാറ്റൂര്‍ കമെന്റ് ചെയ്തിരുന്നത്. ഇതിന് മറുപടിയുമായി ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ഇരുവരും ചര്‍ച്ചയാവുകയാണ്. ‘ചേട്ടാ, നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഞാന്‍ ഇവിടെ ഈ പോസ്റ്റിട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന് മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിച്ചിട്ടാണ്. ഇതേ […]

എങ്ങനെയോ വലിഞ്ഞുകയറി ചെന്നത് ലാസ്റ്റ് കംപാർട്ട്‌മെന്റിൽ, ഞാനും കുറച്ച് ഭയ്യമാരും മാത്രം ; ഒരു മിനുട്ട് കൊണ്ട് ലെഗേജ് എല്ലാമെടുത്ത് അവരെന്ന സ്ലീപ്പർ വരെ എത്തിച്ചു ;ആ അഞ്ചുപേരില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഞാൻ മറ്റെവിടെയോ ആയിരുന്നേക്കാം : തനിച്ചുള്ള ട്രെയിൻ യാത്രയെക്കുറിച്ച്‌ യുവതിയുടെ വൈറൽ കുറിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : ലോക്ഡൗൺ സമയത്ത് അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് ഇതര സംസ്ഥാനക്കാർ മാത്രമുള്ള കംപാർട്ട്‌മെന്റിൽ ഒറ്റയ്ക്കായിപ്പോയ അനുഭവം പങ്കുവെച്ച് യുവതി. തനിച്ചുള്ള ട്രെയിൻ യാത്രയുടെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അജിത മോഹനൽ. ട്രെയിൻ യാത്രയിൽ ആ അഞ്ചു പേരില്ലാരുയിന്നെങ്കിൽ ഒരുപക്ഷെ താൻ മറ്റെവിേെയാ ആയിരുന്നേക്കാം അല്ലെങ്കിൽ, തനിക്ക് എന്തെങ്കിലും സംഭവിച്ചിട്ടും ഉണ്ടാകാം എന്നുമാണ് അജിത കുറിച്ചിരിക്കുന്നത്. അജിതയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം; തനിച്ചു യാത്ര ചെയ്യാനും ഒരു ധൈര്യമൊക്കെ വേണമെന്ന് അടുത്തിരുന്ന അങ്കിൾ പറഞ്ഞപ്പോളാണ് ഞാൻ ഇന്ന് എങ്ങനെ ഇവിടെ വരെ എത്തി […]

ഞാൻ പോസ്റ്റ് ഇട്ടിട്ടില്ല, ഇട്ടാൽ നിന്നെയൊന്നും പേടിച്ച് പിൻവലിക്കുന്ന പതിവില്ല ; അടുത്ത ബെല്ലോട് കൂടി ഇവിടെ തടിച്ചുകൂടിയ ഉത്തരവാദിത്വ ശിരോമണി കുസുമങ്ങളൊക്കെ സ്റ്റാൻഡ് വിട്ട് പോകേണ്ടതാണ് : യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മറുപടിയുമായി എം.എൽ.എ പ്രതിഭ

സ്വന്തം ലേഖകൻ ആലപ്പുഴ: തന്റെ ഔദ്യോഗിക കഴിഞ്ഞ ദിവസം സിനിമയുടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി എം.എൽ.എ യു. പ്രതിഭ. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും പോസ്റ്റിട്ടാൽ പേടിച്ച് പിൻവലിക്കുന്ന ശീലം തനിക്കില്ലെന്നും പ്രതിഭ കുറിച്ചു. ഞാൻ പോലും കാണുന്നതിന് മുൻപ് അതിന് വ്യാഖ്യാനങ്ങളായി ദൂർ വ്യാഖ്യാനങ്ങളായി ചില യൂത്ത് കോൺഗ്രസുകാർ കണ്ണിൽ എണ്ണ ഒഴിച്ച് ഞാൻ എയറിൽ ആയേ എന്ന് പറഞ്ഞ് ആഹ്ലാദിച്ച് ഞാൻ സുഖമായി ഉറങ്ങുമ്പോൾ ഉറക്കമിളച്ച് ഇരുന്ന് എന്തൊക്കെ ദിവാസ്വപ്നങ്ങൾ കണ്ടു കൂട്ടിയെന്നും പ്രതിഭ ഫെയ്‌സ്ബുക്കിൽ കുറിച്ചു. […]

കൊല്ലുമ്പോൾ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നും ഇന്നലേം തുടങ്ങീതല്ല, കാലങ്ങളായുള്ള തന്ത്രമാണത് ; പിറ്റേന്ന് പത്രമിറങ്ങില്ലെന്നൊരു സൗകര്യം കൂടി അതിനുണ്ട് : ദീപാ നിശാന്തിന്റെ വൈറൽ കുറിപ്പ്

സ്വന്തം ലേഖകൻ കൊച്ചി : വിഷുദിനത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിയായ അഭിമന്യുവിനെ ആർ.എസ്.എസ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം അലയടിക്കുന്നുണ്ട്. അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എഴുത്തുകാരിയായ ദീപ നിശാന്തിന്റെ കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. കൊല്ലുമ്പോൾ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നലേം തുടങ്ങീതല്ല, കാലങ്ങളായുള്ള തന്ത്രമാണത്. പിറ്റേന്ന് പത്രമിറങ്ങില്ലെന്നൊരു സൗകര്യം അതിനുണ്ട്. വിശേഷങ്ങളുടെ ആലസ്യത്തിൽ മയങ്ങിക്കിടക്കുന്ന മനുഷ്യരത് പാടേ അവഗണിച്ചോളുമെന്നാണ് ദീപ കുറിച്ചിരിക്കുന്നത്. ദീപാ നിശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം   കൊല്ലുമ്പോൾ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നും ഇന്നലേം […]

പച്ചയായ പൊലീസ് ജീവിതം ചിത്രീകരിച്ചിരിക്കുന്ന സിനിമ ; തെറ്റിദ്ധരിച്ച് ക്രൂശിക്കപ്പെടുന്നവരെ കാക്കാൻ നേരിനൊപ്പം നിൽക്കുന്നവർക്ക് സിനിമയിലാണേലും കിട്ടുന്ന കൈയ്യടി ഒരു പ്രതീക്ഷയാണ് : നായാട്ടിനെക്കുറിച്ചുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ വൈറൽ കുറിപ്പ്

സ്വന്തം ലേഖകൻ കൊച്ചി : കോവിഡിനിടയിൽ തീയറ്ററിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് നായാട്ട്. കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, ജോജു ജോർജ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. വളരെ ചുരുങ്ങിയ നാളുകൾകൊണ്ട് തന്നെ വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് പുറത്തുവരുന്നത്. ചിത്രം പറയുന്ന ആശയത്തെക്കുറിച്ചും അഭിനേതാക്കളുടെ പ്രകടനത്തെക്കുറിച്ചും സമൂഹ മാധ്യമങ്ങളിലടക്കം ഏറെ ചർച്ചയായിട്ടുണ്ട്. നായാട്ടിനെ കുറിച്ചുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ‘നായാട്ട്, വീണ്ടും ഒരു പൊലീസ് സ്റ്റോറി’ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് […]

ബാങ്കിനകത്ത് ഉലഞ്ഞാടി നിൽക്കുന്ന ഉയിര് പറിച്ചെറിഞ്ഞ ആ ഷാൾ വെറുമൊരു പ്രതീകം മാത്രമല്ല ചോദ്യമാണ് ; ഞാനും നിങ്ങളും പഠിച്ച ബാങ്കിംഗ് തത്വങ്ങൾ കാറ്റിൽ പറത്തി കരാള നൃത്തം തുടരുകയാണ് ശാഖകൾ : വൈറലായി കാനറാ ബാങ്കിലെ മുൻജീവനക്കാരിയുടെ കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കാനറാ ബാങ്ക് മാനേജറായ സ്വപ്ന എന്ന യുവതി ബാങ്കിനുള്ളിൽ ആത്മഹത്യ ചെയ്തത് ഏവരെയും ഏറെ ഞെട്ടിച്ചിരുന്നു. യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ബാങ്കിങ് മേഖലയിലെ ജീവനക്കാർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളും ബുദ്ധിമുട്ടുകളും ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കാനറാ ബാങ്കിലെ മുൻജീവനക്കാരിയായ പാർവ്വതിയുടെ കുറിപ്പും ഏറെ ശ്രദ്ധേയമായി മാറിയത്. ഞാനും നിങ്ങളും പഠിച്ച ബാങ്കിംഗ് തത്വങ്ങൾ കാറ്റിൽ പറത്തി കരാള നൃത്തം തുടരുകയാണ് ശാഖകൾ എന്നാണ് പാർവതിയുടെ കുറിപ്പ്. പാർവ്വതിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം ‘ഇത് നടുക്കുന്ന വാർത്തയാണ് മൂന്നു വ്യാഴവട്ടത്തിലേറെ […]

ഈ വീട്ടിലാണ് ജനിച്ചത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത് ; ഈ വീട്ടിൽ നിന്നും ഒരു ഐ.ഐ.എം അസിസ്റ്റന്റ് പ്രൊഫസർ ജനിച്ചിരിക്കുന്നു ; ചുറ്റിനും പൊളിഞ്ഞ ചുവരുകളായിരിക്കാം, പക്ഷെ ആകാശത്തോളം സ്വപ്‌നം കാണണം : വൈറലായി രഞ്ജിത്തിന്റെ കുറിപ്പ്

സ്വന്തം ലേഖകൻ കൊച്ചി : ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്നും പടവെട്ടി വിജയം കൈവരിച്ച യുവാവിന്റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ പഠനം ഉപേക്ഷിക്കാൻ ഉറപ്പിച്ച രഞ്ജിത്ത് ഇപ്പോൾ എത്തി നിൽക്കുന്നത് ഐ.ഐ.എമ്മിൽ അസ്റ്റിസ്റ്റന്റ് പ്രൊഫസറായിട്ടാണ്. ചുറ്റിനും പൊളിഞ്ഞ ചുവരുകളായിരിക്കാം. പക്ഷെ ആകാശത്തോളം സ്വപ്‌നം കാണണം. ഒരു നാൾ സ്വപ്‌നങ്ങളുടെ ചിറകിലേറി നിങ്ങൾക്കും വിജയത്തീരത്ത് എത്താമെന്നാണ് രഞ്ജിത്ത് ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. രഞ്ജിത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് […]

ഡിവോഴ്‌സ് രണ്ട് വ്യക്തികളുടെ സ്വകാര്യ വിഷയം മാത്രമാണെന്ന് അംഗീകരിക്കാനുള്ള പക്വത നമ്മുക്ക് ഇപ്പോഴും വന്നിട്ടില്ല ; ഭർത്താവിനെ ഉപേക്ഷിച്ച അടക്കവും ഒതുക്കവും ഇല്ലാത്ത പെണ്ണെന്ന വിശേഷണം പലരും മഞ്ജുവിന് ചാർത്തിക്കൊടുത്തു : വീഴുന്നത് നിങ്ങളുടെ തെറ്റല്ല, പക്ഷെ വീണിടത്ത് തന്നെ കിടക്കുന്നത് നിങ്ങളുടെ പിഴവാണ് : വൈറലായി യുവാവിന്റെ കുറിപ്പ്

സ്വന്തം ലേഖകൻ കൊച്ചി : മഞ്ജു വാര്യർ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ നിരവധി പേരാണ് മഞ്ജുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും. മഞ്ജുവിന്റെ ചിത്രവുമായി ബന്ധപ്പെടുത്തി യുവാവ് പങ്കുവെച്ച കുറിപ്പും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. മഞ്ജു വാര്യരുടെ ചിത്രം ജീവിതത്തിൽ പൊരുതി ജയിക്കാനും വലിയ സ്വപ്നങ്ങൾ കാണാനും നമ്മെ പ്രേരിപ്പിക്കുന്ന ചിത്രമെന്നാണ് സന്ദീപ് ദാസ് ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. സന്ദീപ് ദാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം മഞ്ജു വാര്യരുടെ ഈ ഫോട്ടോ നോക്കൂ. ജീവിതത്തിൽ […]

ജീവിത പങ്കാളിയെ ആവശ്യമുണ്ട്, അടുക്കവും ഒതുക്കവുമില്ലാത്ത അടുക്കളയിൽ കയറി പരിചയമില്ലാത്ത തന്റേടമുള്ള പെൺകുട്ടികൾക്ക് മുൻഗണന ; സമൂഹമാധ്യമങ്ങളിൽ വൈറലായി യുവാവിന്റെ കുറിപ്പ്

സ്വന്തം ലേഖകൻ കൊച്ചി : ലോക വനിതാ ദിനത്തിൽ ജീവിത പങ്കാളിയെ തേടിയുള്ള യുവാവിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രിയ സുഹൃത്തുക്കളുടെ അറിവിൽ അനുയോജ്യരായവർ ഉണ്ടെങ്കിൽ അറിയിക്കുമെന്ന പ്രതീക്ഷയോടെയാണ് ജെബിസൺ പോസ്റ്ററും കുറിപ്പും പങ്കുവച്ചിരിക്കുന്നത്. നിമിഷങ്ങൾക്കകം നിരവധി പേരാണ് ജെബിസണിന്റെ ഈ കുറിപ്പും പോസ്റ്ററും പങ്കുവച്ചിരിക്കുന്നത്. ‘ജീവിത പങ്കാളിയെ ആവശ്യമുണ്ട്…. അടക്കവും ഒതുക്കവുമില്ലാത്ത… അടുക്കളയിൽ കയറി പരിചയമില്ലാത്ത… വീട്ടു ജോലികളിൽ നൈപുണ്യമില്ലാത്ത തന്റേടമുള്ള പെൺകുട്ടികൾക്ക് മുൻഗണന… സാരി ഉടുക്കാൻ അറിയില്ലെങ്കിലും, സ്വന്തമായി തീരുമാനമെടുക്കാൻ അറിയണം… നല്ല വിദ്യാഭ്യാസവും, ജോലിയും, സ്വന്തമായി വരുമാനവും ഉണ്ടായിരിക്കണം. മറ്റൊരാളെ […]

അപ്പന്റെ പഴയ ചരിത്രം വീണ്ടും വീണ്ടും വിളമ്പിക്കല്ലേടാ ചെക്കാ ; ബി.ജെ.പി വക്താവ് സന്ദീപിനെ പരിഹസിച്ച അമൽ ഉണ്ണിത്താന് ഫെയ്‌സ്ബുക്കിൽ ട്രോൾ പൂരം

സ്വന്തം ലേഖകൻ മലപ്പുറം : ബി.ജെ.പി വക്താവ് സന്ദീപ് വചസ്പതി – ഉണ്ണിത്താൻ പോരാണ് ഫെയ്‌സ്ബുക്കിൽ. ചാനൽ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനേയും കേന്ദ്രമന്ത്രി അമിത് ഷായേയും രാജ്‌മോഹൻ ഉണ്ണിത്താൻ മോശമായ രീതിയിൽ പരാമർശിച്ചിരുന്നു. ഇതിനെതിരെ വിമർശനവുമായി സന്ദീപ് വചസ്പതി രംഗത്ത് എത്തിയിരുന്നു. അപ്പോഴാണ് സന്ദീപിനെ പരിഹസിച്ച് രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താനും രംഗത്ത് എത്തിയത്. ഇതോടെ രംഗം കൊഴുക്കുകയാണ്. ചാനൽ ചർച്ചയിൽ ഉത്തരം മുട്ടുമ്പോൾ ഫേസ്ബുക്കിൽ വന്നു കൊരച്ചിട്ട് കാര്യമില്ലെന്ന പരിഹാസ മറുപടിയാണ് അമൽ ഉണ്ണിത്താൻ ഫെയ്‌സ്ബുക്കിൽ കുറിച്ചത്. അമൽ ഉണ്ണിത്താന്റെ […]