എരുമേലി പേട്ട തുള്ളൽ ; ഈ മണ്ഡലകാലം മുതൽ കെമിക്കൽ കളറുകൾക്ക് നിരോധനം

  സ്വന്തം ലേഖിക കോട്ടയം: ഈ മണ്ഡലകാലം മുതൽ എരുമേലി പേട്ട തുള്ളലിൽ കെമിക്കൽ കളറുകൾക്ക് നിരോധനം. കെമിക്കൽ കളറിൽ അടങ്ങിയിട്ടുള്ള വിഷമയമായ രാസപദാർത്ഥങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. കോട്ടയം ജില്ലാ കളക്ടർ പി കെ സുധീർ ബാബു എരുമേലി പഞ്ചായത്തിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും ഈ കെമിക്കൽ കളറുകൾ നിരോധിക്കാനും ഇത്തരം കളറുകൾ വിൽക്കുന്ന ഷോപ്പുകൾക്ക് അനുമതി നൽകരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ലെഡ്, ആഴ്‌സനിക്, കാഡ്മിയം തുടങ്ങി വിഷലിപ്തമായ രാസപദാർത്ഥങ്ങൾ ഈ പൊടിയിലുണ്ട്. ത്വക്ക് രോഗങ്ങൾ ഉണ്ടാക്കുന്നതു കൂടാതെ ഇത് […]