കളിക്കുന്നതിനിടയിൽ അഴിമുഖത്തെ ജലാശയത്തിൽ വീണ് കാണാതായി ; രണ്ടു ദിവസത്തെ തിരച്ചിൽ ; ഒടുവിൽ നാലു വയസ്സുകാരന്റെ ജഡം തിരികെ എത്തിച്ച് മുതല
സ്വന്തം ലേഖകൻ ഇന്തോനീഷ്യ : ജലജീവികളിൽ തന്നെ ഏറ്റവും അപകടകാരികളായാണ് മുതലകളെ കണക്കാക്കുന്നത്. ഇരയെ മുന്നിൽ കിട്ടിയാൽ ആക്രമിച്ചു കീഴ്പ്പെടുത്താനുള്ള കഴിവ് അവയ്ക്കുണ്ട്. എന്നാൽ ഇന്തോനേഷ്യയിലെ ഒരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്തോനീഷ്യയിലെ ജാവ അഴിമുഖത്തിന് സമീപം കാണാതായ കുഞ്ഞിന്റെ ജഡം തിരികെയെത്തിച്ച് മുതല. മുഹമ്മദ് സിയാദ് എന്ന നാലു വയസ്സുകാരന്റെ ജഡമാണ് കേടുപാടുകൾ കൂടാതെ മുതല തിരികെയെത്തിച്ചത്. തികച്ചും അസാധാരണമായ ഈ സംഭവത്തിന്റെ ചിത്രങ്ങളും ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. പത്തടി നീളമുള്ള മുതല കാര്യങ്ങൾ മനസ്സിലാക്കിയിട്ടെന്നപോലെയാണ് പെരുമാറിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അഴിമുഖത്തിന് […]