വർഷാവസാനം കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിധിയെഴുത്ത് ഒക്ടോബർ – നവംബർ മാസങ്ങളിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: വർഷാവസാനം കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിധിയെഴുത്ത് ഒക്ടോബർ നവംബർ മാസങ്ങളിലായിരിക്കും നടക്കുകയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന സൂചന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ സംവരണ സീറ്റുകളിലും സ്ഥാനങ്ങളിലും എസിഎസ്ടി സംവരണ സീറ്റുകളിലും വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. 50 ശതമാനം വരുന്ന വനിതാ സംവരണ സീറ്റുകളിൽ അഞ്ച് വർഷത്തിനിപ്പുറം ഇത്തവണ മാറ്റമുണ്ടാകും. കോർപറേഷനുകളിലും മുൻസിപ്പാലിറ്റികളിലും ജില്ലാ ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലും സംവരണ സീറ്റുകൾ അപ്പാടെ മാറും. ജനസഖ്യാ വർദ്ധനവിന് ആനുപാതികമായി തദ്ദേശഭരണ സ്ഥാപനങ്ങളിലെ […]