video
play-sharp-fill

സംസ്ഥാനത്ത് ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ മദ്യനിരോധനം; സ്വകാര്യ ക്ലബുകള്‍ക്കും സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ഉള്‍പ്പെടെ ബാധകം; വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടിനും നിരോധനം ഉണ്ടാകും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യനിരോധനം. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ സംസ്ഥാനമൊട്ടാകെ തിരഞ്ഞെടുപ്പ് കമ്മീഷനാണ് മദ്യ നിരോധനം ഏര്‍പ്പെടുത്തിയത്. മദ്യവില്‍പ്പനശാല, ഹോട്ടല്‍, ക്ലബ് തുടങ്ങിയ പൊതു ഭക്ഷണശാലകളില്‍ നിരോധന കാലയളവില്‍ ലഹരി പാനീയങ്ങള്‍ വില്‍ക്കുകയോ […]

പാര്‍ട്ടി നേതാക്കള്‍ ക്രൂരമായി പീഡിപ്പിക്കുന്നു; കേരളത്തിലെ ഏക ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി അനന്യ മത്സരത്തില്‍ നിന്ന് പിന്മാറി

സ്വന്തം ലേഖകന്‍ കോഴിക്കോട്: വേങ്ങര മണ്ഡലത്തിലെ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ടി സ്ഥാനാര്‍ഥിയും കേരളത്തിലെ ഏക ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയുമായ അനന്യ കുമാരി അലക്സ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറി. പാര്‍ട്ടി നേതാക്കള്‍ തന്നെ ക്രൂരമായി പീഡിപ്പിക്കുന്നു, കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നിങ്ങനെയുള്ള […]

തല്ലിക്കൊന്നാലും കായംകുളത്ത് മത്സരിക്കില്ലെന്ന് മന്ത്രി ജി സുധാകരന്‍; മത്സരിക്കാനേ താല്പര്യമില്ലെന്ന് എം.എ ബേബി; മക്കളുണ്ടാക്കിയ വിവാദങ്ങള്‍ കാരണം കൊടിയേരിക്ക് സീറ്റ് ലഭിച്ചേക്കില്ല; തോറ്റ പത്ത് എംപിമാര്‍ മത്സരിക്കാന്‍ സാധ്യത; എല്ലാം പിണറായി വിജയന്‍ തീരുമാനിക്കും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റ സിപിഎമ്മിലെ വന്‍ നിര നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉണ്ടാകുമെന്ന് സൂചന. കണ്ണൂരിലെ പാര്‍ട്ടി കോട്ടകളില്‍ നിന്നു ചിലരെ സിപിഎം മാറ്റിയാല്‍ ജയരാജനു വഴി തെളിയും. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചേക്കാന്‍ സാധ്യത തോളിയും. […]

തോമസ് ഐസക്കും ഏ കെ ബാലനും ഇത്തവണ മത്സരിച്ചേക്കില്ല; കെ ടി ജലീലിന് വീണ്ടും സീറ്റ് കിട്ടിയേക്കും; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സീറ്റ് നിഷേധിക്കപ്പെടാനും സാധ്യതയുള്ള മന്ത്രിമാര്‍ ഇവര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എല്ലാ മന്ത്രിമാരും മത്സരിച്ചേക്കില്ല. തുടര്‍ഭരണം ലക്ഷ്യമാക്കിയിരിക്കുന്ന ഇടത് മുന്നണി യുഡിഎഫ് കോട്ടകളില്‍ പൊതുസ്വതന്ത്രരെ പരിഗണിക്കാനാണ് സാധ്യത. സെക്രെട്ടറിയേറ്റില്‍ മൂന്നില്‍ ഒന്ന് എന്ന അനുപാതത്തില്‍ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡം വന്നാല്‍ നിലവിലുള്ള […]

ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ഇലക്ഷന്‍ യുഡിഎഫ് ബഹിഷ്‌കരിച്ചു; ബഹിഷ്‌കരണം വനിതാ സംവരണ സീറ്റിലേക്ക് ആളെ തിരഞ്ഞെടുക്കാത്തതില്‍ പ്രതിഷേധിച്ച്

സ്വന്തം ലേഖകന്‍ കോട്ടയം: ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ഇലക്ഷന്‍ ബഹിഷ്‌കരിച്ച് യുഡിഎഫ്. ധനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയിലേക്ക് വനിതാ അംഗത്തെ തിരഞ്ഞെടുത്തതിന് ശേഷം മാത്രമേ മറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കാവൂ എന്നാണ് ചട്ടം. ഇത് വനിതാ സംവരണ സീറ്റാണ്. ഈ ചട്ടം ലംഘിച്ച്, […]

‘ട്രോള്‍ എനിക്കും സുരേഷ് ഗോപിക്കും മാത്രം, മമ്മൂട്ടിക്കില്ല; ഇന്നസെന്റിന്റെയും ഗണേഷ് കുമാറിന്റെയും പ്രചരണത്തിന് പോയാല്‍ ആര്‍ക്കും കുഴപ്പമില്ല; പ്രതികരിച്ച് കൃഷ്ണകുമാര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് നടന്‍ കൃഷ്ണ കുമാര്‍. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനമെന്നും വിമര്‍ശനങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ നിലപാടുകളെ കുറിച്ച് കുടുംബത്തിന് വ്യക്തമായ ധാരണയുണ്ടെന്നും അവരുടെ പിന്തുണയാണ് തന്റെ […]

മാണി സി കാപ്പന്‍ ഒറ്റയ്ക്ക് വന്നാലും സ്വീകരിക്കും; തനിക്കും മകനും ഒരു സീറ്റെങ്കിലും തരണമെന്ന് പിസി ജോര്‍ജ്‌; ഏതെങ്കിലും പാര്‍ട്ടിയില്‍ ലയിച്ച് അവരോട് സീറ്റ് ചോദിക്കണമെന്ന് പിസി തോമസിന്‌ കോണ്‍ഗ്രസിന്റെ മറുപടി; പിസി ജോര്‍ജിന്റെ ജനപക്ഷത്തോട് ലീഗിന് പക്ഷമില്ല; കോട്ടയത്തെ ഒറ്റയാന്‍മാരെ വരച്ചവരയില്‍ നിര്‍ത്താന്‍ യുഡിഎഫ്

സ്വന്തം ലേഖകന്‍ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായ മുന്നൊരുക്കങ്ങളുമായി യുഡിഎഫ്. മുന്നണിയിലേക്ക് കടന്ന്കൂടാന്‍ കാത്തിരിക്കുന്ന ഒറ്റയാന്മാര്‍ക്ക് മുന്നില്‍ നിബന്ധനകള്‍ വച്ചിരിക്കുകയാണ് നേതൃത്വം. എന്‍.സി.പി. ഇടതുമുന്നണി വിട്ടുവന്നാലും മാണി സി. കാപ്പന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം മാത്രം വന്നാലും യു.ഡി.എഫ് നേതൃത്വം സ്വീകരിക്കും. […]

നിയമാസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടിക ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; കരിമ്പട്ടികയില്‍ പെടാതിരിക്കാന്‍ നേതാക്കന്മാരുടെ കാല് തിരുമ്മിയും ബാഗ് ചുമന്നും പതിനെട്ടടവും പയറ്റി സീറ്റ് മോഹികള്‍

സ്വന്തം ലേഖകന്‍ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടിക ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണണിക്കേണ്ടാത്തവരുടെ പട്ടിക പ്രത്യേകമായി തയ്യാറാക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് എ.ഐ.സി.സി നിര്‍ദേശം നല്‍കി. നിര്‍ദ്ദേശ പ്രകാരം കെ.പി.സി.സി പ്രത്യേക പട്ടിക തയ്യാറാക്കും. വിജയസാദ്ധ്യത […]

കാരാട്ട് ഫൈസലിന്റെ വിജയാഘോഷത്തിനിടയില്‍ ചുണ്ടപ്പുറം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിടാനൊരുങ്ങി സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി.

സ്വന്തം ലേഖകന്‍ കോഴിക്കോട്: കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ വിജയിച്ച ചുണ്ടപ്പുറം ഡിവിഷനിലെ ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനം. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി, താമരശ്ശേരി ഏരിയ കമ്മിറ്റിക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിന്ന കാരാട്ട് ഫൈസല്‍ […]

ഒരു വാര്‍ഡില്‍ 74 വോട്ടുകള്‍ മാത്രം; തിരുവനന്തപുരം കോര്‍പ്പറേഷനിലെ പരാജയം നല്‍കുന്ന സൂചന കോണ്‍ഗ്രസിന്റെ പതനമോ?

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ പല വാര്‍ഡുകളിലും പരാജയപ്പെട്ട വലത് മുന്നണി ആശങ്കയില്‍. ശക്തമായ ത്രികോണ മത്സരം നടന്ന നെടുങ്കാട് വാര്‍ഡില്‍ 74 വോട്ട് മാത്രമാണ് യുഡിഎഫ് സ്വന്തമാക്കിയത്. രണ്ടാം സ്ഥാനം നേടാനായത് 25 ഇടങ്ങളില്‍ മാത്രമാണ്. കോര്‍പ്പറേഷനില്‍ സീറ്റുകളുടെ […]