video
play-sharp-fill

ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസിന് മുന്നേറ്റം

ബെംഗളൂരു: ബിജെപിയുടെ സിറ്റിംഗ് സീറ്റായ ജയനഗറില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. 10 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡി 15,000 ത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്. എണ്ണിക്കഴിഞ്ഞ വോട്ടുകളില്‍ 40,677 വോട്ട് സൗമ്യ റെഡ്ഡി നേടിയപ്പോള്‍ 25,738 വോട്ട് മാത്രമാണ് ബിജെപി സ്ഥാനാര്‍ഥി ബി.എന്‍ പ്രഹ്ലാദിന് നേടാനായത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ റെഡ്ഡി.കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ ബി.എല്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. വിജയകുമാറിന്റെ സഹോദരന്‍ ബി.എന്‍ […]