ബിനീഷ് കോടിയേരി അറസ്റ്റിൽ ; കോടിയേരി പുത്രനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത് മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ; രണ്ട് വിക്കറ്റുകൾ തെറിച്ചതോടെ ന്യായീകരണ കാപ്‌സ്യൂൾ തേടി സി.പി.എം

സ്വന്തം ലേഖകൻ ബെംഗളൂരു: ഏറെ വിവാദങ്ങൾക്കിടയിൽ സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കരനെ എൻഫോഴസ്‌മെന്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയേയും എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്തത്. സിറ്റി സിവിൽ കോടതിയിലേക്കാണ് ബിനീഷിനെ കൊണ്ടു പോയിരിക്കുന്നത്.ഇവിടെ നിന്നും 4 ദിവസത്തേ കസ്റ്റഡിയാണ് എൻഫോഴ്സ്മെൻറ് ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്യലിനായി പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണൽ ഓഫീസിൽ ബിനീഷ് കോടിയേരി […]