സ്ഥിരം ലഹരിക്കടത്തുകാര്‍ക്ക് വധശിക്ഷ; കടുത്ത വകുപ്പുകള്‍ ചുമത്താന്‍ നിര്‍ദേശം…വധശിക്ഷ വരെ കിട്ടുന്ന വിധത്തിൽ വകുപ്പുകൾ ചുമത്താനാണ് നിർദേശം. 31, 31 എ വകുപ്പുകൾ പ്രതികൾക്കെതിരെ ചേർക്കാനാണ് നിർദേശം. ഇതുവരെ കാര്യമായി ഉപയോഗിച്ചിട്ടില്ലാത്ത വകുപ്പുകളാണ് ഇത്.

സ്ഥിരം ലഹരിക്കടത്തുകാർക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി കേസെടുക്കും. ഇത് സംബന്ധിച്ച് എക്‌സൈസ് കമ്മീഷണർ നിർദേശം നൽകി. വധശിക്ഷ വരെ കിട്ടുന്ന വിധത്തിൽ വകുപ്പുകൾ ചുമത്താനാണ് നിർദേശം. ലഹരിക്കടുത്തുമായി ബന്ധപ്പെട്ട് ഓരോ കേസിലും അറസ്റ്റിലാകുന്നവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കും. നാർക്കോട്ടിക്‌സ് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ കടുത്ത വകുപ്പുകളാകും ഉപയോഗിക്കുക. 31, 31 എ വകുപ്പുകൾ പ്രതികൾക്കെതിരെ ചേർക്കാനാണ് നിർദേശം. ഇതുവരെ കാര്യമായി ഉപയോഗിച്ചിട്ടില്ലാത്ത വകുപ്പുകളാണ് ഇത്. സമാനമായ കുറ്റം ചെയ്ത് വീണ്ടും പിടിക്കപ്പെട്ടാൽ ആദ്യ കേസ് കൂടി പരിഗണിച്ച് ഇരട്ടി ശിക്ഷ […]