play-sharp-fill

കോട്ടയം കുറവിലങ്ങാട് സ്വദേശിയായ വിദ്യാർത്ഥി കാനഡയിൽ വാഹനാപകടത്തിൽ മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം : കുറവിലങ്ങാട് കുര്യനാട് സ്വദേശിയായ വിദ്യാർത്ഥി കാനഡയിൽ വാഹനാപകടത്തിൽ മരിച്ചു.ഡെന്നീസ് സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. ഡെന്നീസ് സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഡെന്നീസിന്റെ മാതാപിതാക്കൾ സൗദിയിലാണ്.