ശാഖയെ പരിചയപ്പെട്ടത് തമാശയ്ക്ക്, പിന്നീട് ഇഷ്ടമായി ; കാര്യങ്ങൾ കൈവിട്ട് പോയത് വിവാഹ ശേഷം ഫോട്ടോ പുറത്തായതോടെ : കൊലക്കുറ്റം സമ്മതിച്ച് അരുൺ പൊലീസിനോട് ചോദിച്ചത് എത്രകൊല്ലമാ സാറേ ശിക്ഷയെന്ന്

സ്വന്തം ലേഖകൻ വെള്ളറട: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ശാഖകുമാരി കൊലക്കേസിൽ കുറ്റസമ്മതം നടത്തി അരുൺ പൊലീസിനോട് ചോദിച്ചത് എത്രകൊല്ലമാ സാറെ ശിക്ഷ കിട്ടുക. 15 കൊല്ലമാണോ? പൊലീസിന്റെ വലിയ സമ്മർദ്ദത്തിനൊടുവിലാണ് അരുൺ കേസിൽ കുറ്റമെല്ലാം സമ്മതിച്ചത്. അമ്മയോളം പ്രായമുള്ളവളെ കെട്ടിയവനെന്ന ആൾക്കാരുടെ പറച്ചിലും, സുഹൃത്തുക്കൾ നടത്തിയ കളിയാക്കലും താങ്ങാനായില്ല. കൊല ചെയ്യാൻ തീരുമാനിച്ചത് അതുകൊണ്ടാണ്. ചോദ്യം ചെയ്യലിൽ തന്നെ അരുൺ കാര്യങ്ങൾ പൊലീസിനോട് പറഞ്ഞു. ശാഖയെ പരിചയപ്പെട്ടത് തമാശയ്ക്കായിരുന്നുവെന്നാണ് അരുൺ പറഞ്ഞത്. എന്നാൽ പിന്നീട് ഇഷ്ടപ്പെടുകയായിരുന്നു. വിവാഹത്തിനും സമ്മതിച്ചു.വീട്ടുകാരുമായി അകന്നതും സാമ്പത്തിക ബുദ്ധിമുട്ടും ഘടകമായിരുന്നു. […]